അമിത മദ്യപാനം; യുവാവിനെ ഭാര്യ കൊലപ്പെടുത്തി 

ബെംഗളൂരു: നഗരത്തിലെ നന്തൂരിന് സമീപം ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വാടക വീട്ടിൽ താമസിച്ചിരുന്ന ഗദഗ് ജില്ലയിലെ ഇറ്റാഗി ഗ്രാമവാസി ഹനുമന്തപ്പ (39) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഗീത (34) ആണ് അറസ്റ്റിലായ പ്രതി. ഹനുമന്തപ്പ അമിതമായി മദ്യപിച്ചിരുന്നതായും എല്ലാ ദിവസവും വീട്ടിൽ വന്ന് ബഹളമുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ജനുവരി 10ന് രാത്രി മദ്യപിച്ചെത്തിയ ഹനുമന്തപ്പ ഭാര്യയുമായി വഴക്കിട്ടു. ഭക്ഷണം കഴിച്ച് കുട്ടികൾക്കൊപ്പം കിടന്നുറങ്ങിയിട്ടും വഴക്ക് തുടർന്നു. ഈ അവസരത്തിലാണ് ഗീത ഹനുമന്തപ്പയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഭർത്താവിന്റെ മർദനം സഹിക്കവയ്യാതെയാണ്…

Read More