ബെംഗളൂരു : നവജാതശിശുവിനെ ഓവുചാലിൽ ഉപേക്ഷിച്ച ജിഗനി സ്വദേശിയായ 27-കാരിയെ നെലമംഗല റൂറൽ പോലീസ് അറസ്റ്റുചെയ്തു. കുട്ടിയെ വളർത്താൻ താത്പര്യമില്ലാത്തതിനാൽ ഉപേക്ഷിച്ചതാണെന്നാണ് യുവതി പോലീസിനുനൽകിയ മൊഴി. കൂടുതൽ അന്വേഷണത്തിനായി കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ ആരംഭിച്ചു.
Read MoreTag: baby
കുട്ടികളെ വിൽക്കുന്ന സംഘം നഗരത്തിൽ പിടിയിൽ
ബംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും നഗരത്തിൽ എത്തി നവജാത ശിശുക്കളെ വിറ്റ നാലു പേർ പോലീസ് പിടികൂടി. കുട്ടിയെ വിൽക്കാൻ ശ്രമിക്കുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്. കണ്ണൻ രാമസ്വാമി,ഹേമലത,മുരുഗേശ്വരി,ശരണ്യ എന്നിവർ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട മറ്റു ചിലർ ഒളിവിൽ ആണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായവരിൽ നിന്നും 20 ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്.
Read Moreമുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു
കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് കടവത്തൂരിലെ ജവാദ്-ഫാത്തിമ ദൻമതികളുടെ മകനായ മെഹ്‌വാനാണ് മരിച്ചത്.
Read Moreനവജാത ശിശുവിനെ നദിയിലെറിഞ്ഞു; പിതാവ് പിടിയിൽ
ചെന്നൈ: നവജാത ശിശുവിനെ കൂവം നദിയിലെറിഞ്ഞ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയിൽ എഗ്‌മൂറിലെ കുട്ടികളുടെ ആശുപത്രിയിൽ ജനിച്ച കുട്ടിയുടെ ശരീരം ബാഗിലാക്കി കൊണ്ടുവന്ന് കോ ഓപ്‌ടെക്‌സിനു സമീപത്തെ പാലത്തിൽ നിന്ന് നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് ഇയാൾ പാലത്തിനു സമീപം ഇരുന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ചപ്പോൾ ജീവനില്ലാതിരുന്നതിനാൽ കുട്ടിയുടെ ശരീരം നദിയിലെറിയുകയായിരുന്നു എന്നാണ് പിതാവിന്റെ വിശദീകരണമെന്ന് പോലീസ് പറഞ്ഞു. കോടമ്പാക്കം സ്വദേശിയായ ഇയാൾ മദ്യ ലഹരിയിലായിരുന്നെന്നും കൂടുതൽ…
Read Moreഎട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാറിൽ മറന്നു വച്ചു; 10 മണിക്കൂറിനു ശേഷം ഓർത്തപ്പോഴേക്കും കുഞ്ഞ് മരിച്ച നിലയിൽ
ക്വലാലംപൂർ: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാറിന്റെ പിൻസീറ്റിൽ മറന്ന് വെച്ചാണ് ഡോക്ടറായ അമ്മ ആശുപത്രിയിലേക്ക് പോയത്. കാൻസലർ തവാൻകു മുഹ്‌രിസ് യുകെഎം ആശുപത്രിയിലാണ് അമ്മ ജോലി ചെയ്യുന്നത്. ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ വണ്ടിനിർത്തിയ ഉടൻ അമ്മ ഇറങ്ങിപ്പോയി. പിൻസീറ്റിൽ സീറ്റ് ബെൽറ്റൊക്കെയിട്ട് കിടന്ന കുഞ്ഞ് നല്ല ഉറക്കമായിരുന്നു. 5.30ന് കുഞ്ഞ് നഴ്സറിയിൽ ഇല്ലെന്ന് ഭർത്താവ് വിളിച്ചുപറഞ്ഞപ്പോഴാണ് അവർ അക്കാര്യം ഓർക്കുന്നത്. ഉടൻ തന്നെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിരുന്ന കാറിലെത്തി പരിശോധിച്ചപ്പോൾ പിൻസീറ്റിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ടു. ഉടൻ തന്നെ ഡോക്ടർ കുഞ്ഞിന് സി.പി.ആർ. എന്നിട്ടും…
Read Moreകുഞ്ഞിനെയും കയ്യിലെടുത്ത് ഫയൽ നോക്കുന്ന മേയർ ആര്യ രാജേന്ദ്രൻ; ചിത്രം വൈറൽ
തിരുവനന്തപുരം: കൈക്കുഞ്ഞുമായെത്തി ജോലി ചെയ്യുന്ന തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറൽ. ഒരു മാസം മാത്രമാണ് കുഞ്ഞിന് പ്രായം. കുഞ്ഞിനെ ഇടതുകയ്യാല്‍ ചേര്‍ത്തുപിടിച്ച് ഫയല്‍ നോക്കുന്ന ആര്യയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഓഗസ്റ്റ് 10 നാണ് ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവിനും കുഞ്ഞ് ജനിച്ചത്. ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ആര്യയെ അഭിനന്ദിച്ചും മാതൃകയെന്ന് പ്രകീര്‍ത്തിച്ചും നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്യുന്നത്. കുഞ്ഞുമായി പാര്‍ലമെന്റിലെത്തി ലോകശ്രദ്ധ നേടിയ ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജെസീന്ത…
Read More