നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ; നൂറ് വ്യാജ വെബ്സൈറ്റുകൾക്ക് പൂട്ട് വീണു 

ന്യൂഡല്‍ഹി: നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയ വെബ്സൈറ്റുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. നൂറ് വ്യാജ വെബ്സൈറ്റുകളാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. ഇവ ചൈനീസ് നിയന്ത്രിത വെബ്സൈറ്റുകൾ ആണെന്ന് കണ്ടെത്തി. ഉപഭോക്താക്കളുടെ സാമ്പത്തിക വ്യക്തിഗത വിവരങ്ങൾ നിയമ വിരുദ്ധമായി ഈ വെബ്സൈറ്റുകൾ സമാഹരിക്കുന്നതായി കണ്ടെത്തി. നിരവധി ബാങ്ക് അക്കൗണ്ടുകളുമായി ഈ വെബ്സൈറ്റുകൾ ബന്ധപ്പെട്ടതായും അന്വേഷണത്തിൽ തെളിഞ്ഞു. ഇത്തരം വെബ്സൈറ്റുകൾ കണ്ടെത്താൻ കേന്ദ്ര ഐടി മന്ത്രാലയം ശ്രമങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. കൂടുതൽ വെബ്സൈറ്റുകൾക്കും വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയേക്കും.

Read More

രഞ്ജി പണിക്കർക്ക് വീണ്ടും തീയറ്റർ ഉടമകളുടെ വിലക്ക്

നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർക്ക് വീണ്ടും തീയറ്റർ ഉടമകളുടെ വിലക്ക്. പുതിയ ചിത്രമായ എ രഞ്ജിത് സിനിമ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചു. രഞ്ജി പണിക്കർക്ക് പങ്കാളിത്തമുള്ള വിതരണ കമ്പനി കുടിശിക നല്കാനുണ്ടെന്ന കാരണത്താൽ ആണ് ഫിയോക് വിലക്ക് ഏർപ്പെടുത്തിയത്. കുടിശിക തീർക്കുന്നത് വരെ രഞ്ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ മാസവും രഞ്ജി പണിക്കർക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. രഞ്ജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോട് അടക്കമാണ് തിയറ്റര്‍ ഉടമകളുടെ…

Read More

ധനുഷ്, വിശാൽ, ചിമ്പു  ഉൾപ്പെടെയുള്ള താരങ്ങൾക്ക് വിലക്ക് 

ചെന്നൈ: തമിഴ് സൂപ്പർ താരങ്ങളായ ധനുഷ്, വിശാൽ, ചിമ്പു എന്നിവർ ഉൾപ്പെടെ 4 താരങ്ങൾക്ക് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തി. നിർമാതാവ് മൈക്കിൾ രായപ്പനുമായുള്ള തർക്കം അനിശ്ചിതമായി തുടരുന്നതിനെത്തുടർന്നാണു ചിമ്പുവിനു വിലക്കേർപ്പെടുത്തിയത്. നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായിരിക്കെ, യൂണിയന്റെ പണം കൈകാര്യം ചെയ്തതിൽ വന്ന വീഴ്ചയുടെ പേരിൽ വിശാലിനു വിനയായത്. 80 ശതമാനം ചിത്രീകരണം പൂർത്തിയായപ്പോൾ ഷൂട്ടിങ്ങിന് എത്താതിരുന്നതും നിർമാതാവിന് നഷ്ടമുണ്ടാക്കിയെന്നാണു ധനുഷിനെതിരെയുള്ള പരാതി. നിർമാതാവ് മതിയഴകൻ നൽകിയ പരാതിയിൽ നടൻ അഥർവയെയും വിലക്കി.

Read More