ബെംഗളൂരു: ബെല്ലാരിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മദ്യത്തിൽ മയക്കുമരുന്ന് കലർത്തിയാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ബെല്ലാരിയിലെ കോളേജില്‍ ബി.കോം വിദ്യാര്‍ഥിനിയായ 20-കാരിയാണ് നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. കോളേജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ കൊപ്പാളിലെ ഹോട്ടല്‍ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. പരീക്ഷ നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരനാണെന്ന് പറഞ്ഞ് പ്രതികളിലൊരാള്‍ കോളേജിലെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ കോളേജില്‍ നിന്ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി.…
Read More