ബെംഗളൂരു: എച്ച്.ഡി. ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ് എന്‍ഡിഎ സഖ്യത്തിലേക്ക്. ബിജെപിയും ജെഡിഎസും സഖ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നു മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്. യെഡിയൂരപ്പ ബെംഗളുരുവില്‍ വ്യക്തമാക്കി. ദേവെഗൗഡയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സഖ്യ തീരുമാനമുണ്ടായത്. കര്‍ണാടകയിലെ 28 ലോക്സഭാ സീറ്റുകളില്‍ നാലണ്ണം ജെഡിഎസിനു വിട്ടുനല്‍കാനാണു നിലവിലെ ധാരണ. സഖ്യം സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ബിജെപി ദേശീയ നേതൃത്വം അടുത്ത ദിവസങ്ങളില്‍ നടത്തുമെന്നാണ് വിവരം. കര്‍ണാടക പ്രതിപക്ഷ നേതൃപദവിയും ജെഡിഎസിനു വിട്ടുനല്‍കുമെന്നാണു സൂചന. ജെഡിഎസിനെ സഖ്യത്തിലേക്കു കൂട്ടുന്നതിന്റെ…
Read More