ഭാര്യയുടെ ജന്മദിനം എന്ന് ആണെന്ന് ഓർക്കുന്നുണ്ടോ? മറന്നെങ്കിൽ സൂക്ഷിക്കുക. ജന്മദിനത്തിൽ ഭാര്യയ്ക്ക് കൃത്യമായി ആശംസകൾ അറിയിക്കുകയും സമ്മാനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്യാറുണ്ടോ? അതിലൊക്കെ എന്തുകാര്യമെന്നാണ് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, അത്ര നിസ്സാര കാര്യമല്ല. കാരണം, ഭാര്യയുടെ ജന്മദിനം മറന്നു പോകുന്ന ഭർത്താവിനെ നിയമപരമായി ശിക്ഷിക്കുന്ന ഒരു രാജ്യമുണ്ട് നമ്മുടെ ലോകത്ത്. പസഫിക് സമുദ്രത്തിലെ പോളിനേഷ്യൻ പ്രദേശത്തുള്ള സമോവയിൽ ആണ് ഇത്തരത്തിൽ വേറിട്ട ഒരു നിയമം നിലനിൽക്കുന്നത്. ഭാര്യയുടെ ജന്മദിനം മറന്നു പോകുന്ന ഭർത്താക്കന്മാർക്ക് അഞ്ച് വർഷം തടവാണ് സമോവയിലെ നിയമം എന്നാണ് റിപ്പോർട്ടുകൾ. വളരെ…
Read MoreTag: birthday
വിഎസിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കേരള മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെയെന്ന് ആശംസിച്ചു. “മുൻ കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ജിയുടെ ജന്മദിനത്തിന്റെ പ്രത്യേക അവസരത്തിൽ ആശംസകൾ. പതിറ്റാണ്ടുകളായി അദ്ദേഹം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. അദ്ദേഹവുമായുള്ള എന്റെ ഇടപെടലുകൾ ഞാൻ ഓർക്കുന്നു. പ്രത്യേകിച്ച് ഞങ്ങൾ രണ്ട് പേരും അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിആയിരിക്കുമ്പോൾ. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ, പ്രധാനമന്ത്രി മോദി എക്‌സിൽ പോസ്റ്റ് ചെയ്തു.
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം;രണ്ടാഴ്ച നീളുന്ന പരിപാടികളുമായി ബിജെപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം. ഇന്ന് തുടങ്ങി ഗാന്ധിജയന്തി ദിനം വരെ നീളുന്ന വിവിധ ആഘോഷങ്ങളാണ് ബി.ജെ.പി.യുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്‌തിരിക്കുന്നത്. വിവിധ സംസ്‌ഥാനങ്ങളിൽ വ്യത്യസ്‌ത രീതിയിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുക. മരം നടൽ, ശുചീകരണം, രക്‌തദാന ക്യാമ്പ് തുടങ്ങിയ സാമൂഹികസേവന പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം ജന്മദിനത്തിൽ പ്രധാനമന്ത്രി നിർവഹിക്കും. ഡൽഹിയിലെ ദ്വാരകയിൽ യശോഭൂമി എന്ന പേരിൽ നിർമ്മിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ കൺവൻഷൻ ആൻഡ് എക്‌സ്‌പോ സെന്ററിന്റെ ആദ്യഘട്ടം മോദി രാജ്യത്തിനു സമർപ്പിക്കും. രാവിലെ 11 മണിക്കാണ്…
Read More