20 ലക്ഷം കെട്ടിവച്ചാൽ ജയപ്രദയ്ക്ക് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി 

ചെന്നൈ: നടിയും മുൻ എംപിയുമായ ജയപ്രദയുടെ തടവ് ശിക്ഷ റദ്ദാക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി. തിയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്‍ക്കാത്തതിനാലാണ് ശിക്ഷ. ചെന്നൈ എഗ്‍മോർ കോടതിയില്‍ നേരിട്ട് ഹാജരാകാനും മദ്രാസ് ഹൈക്കോടതി ജയപ്രദയോട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം 20 ലക്ഷം രൂപ കെട്ടിവച്ചാൽ ജാമ്യം നല്‍കാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ചെന്നൈ എഗ്‍മോർ കോടതിയാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ചത്.

Read More

ഐ ഫോൺ 13 വാങ്ങി ഒരു വർഷത്തിനിടെ കേടായി ; യുവാവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി

ബെംഗളൂരു: ഐഫോണ്‍ 13 വാങ്ങി ഒരു വര്‍ഷത്തിനിടെ കേടായതിനെ തുടര്‍ന്ന് യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ആപ്പിള്‍ ഇന്ത്യ സേവന കേന്ദ്രത്തില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് പ്രാദേശിക ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഉത്തരവിട്ടത്. ബെംഗളൂരു ഫ്രേസര്‍ ടൗണിലെ താമസക്കാരനായ ആവേസ് ഖാന്‍ എന്ന 30 കാരനാണ് പരാതിക്കാരൻ. 2021 ഒക്ടോബറില്‍ ഒരു വര്‍ഷത്തെ വാറന്റിയോടെയാണ് ആവേസ് ഖാന്‍ ഐഫോണ്‍ 13 വാങ്ങിയത്. കുറച്ച്‌ മാസങ്ങള്‍ ഫോൺ നല്ല രീതിയിൽ ഉപയോഗിച്ചു. എന്നാല്‍, പിന്നീട് ഫോണിന്റെ ബാറ്ററി…

Read More

പാക്കറ്റിൽ ഒരു ബിസ്കറ്റ് കുറവ് ; കമ്പനി ഉപഭോക്താവിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി 

തമിഴ്‌നാട്: പാക്കറ്റില്‍ ഒരു ബിസ്‌കറ്റ് കുറവു വന്നതിന് കമ്പനി ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി വിധി. സണ്‍ഫീസ്റ്റ് മാരി ലൈറ്റ് ബിസ്‌കറ്റ് ഉത്പാദിപ്പിക്കുന്ന ഐടിസി ഫുഡ് ഡിവിഷനാണ് തിരുവള്ളൂര്‍ ജില്ലാ ഉപഭോക്തൃ കോടതിയുടെ നിര്‍ദേശം. പാക്കറ്റില്‍ പറഞ്ഞതിനേക്കാള്‍ ഒരു ബിസ്‌കറ്റ് കുറവാണ് ഉള്ളില്‍ ഉള്ളത് എന്നാണ് ഉപഭോക്തൃ ഫോറം കണ്ടെത്തിയത്. ഈ ബാച്ചിലുള്ള ബിസ്‌കറ്റ് വില്‍ക്കുന്നതു നിര്‍ത്തിവയ്ക്കാനും കമ്പനിക്കു ഫോറം നിര്‍ദേശം നല്‍കി. തെറ്റായ കച്ചവട ശീലമാണ് ഇതെന്നു ഫോറം വിമര്‍ശിച്ചു. പരസ്യത്തില്‍ 16 ബിസ്‌കറ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കിലും…

Read More

ബാലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചു;എഡിറ്റർക്കും റിപ്പോർട്ടർക്കുമെതിരെ നടപടി

ബെംഗളൂരു: ബാലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസിദ്ധീകരിച്ചതിനെതിരെ നിയമനടപടി.  കാവേരി ടൈംസ് എന്ന പത്രം എഡിറ്റർക്കും റിപ്പോർട്ടർക്കുമാണ് ഒരുവർഷം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചത്. കുടക് വീരാജ്പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി സുജാതയുടേതാണ് വിധി. സിദ്ധാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ 2019 ൽ ബലത്സംഗം നടത്തി കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച വാർത്തയോടൊപ്പം ഇരയുടെ ചിത്രവും പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ ഇരയുടെ സഹോദരൻ ഗോണിക്കുപ്പ പോലീസിൽ പരാതി നൽകുകയായിരുന്നു. എഡിറ്റർ നഞ്ചപ്പ, റിപ്പോർട്ടർ വസന്ത് കുമാർ എന്നിവരെ പ്രതി…

Read More

ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചു;എഡിറ്റർക്കും റിപ്പോർട്ടർക്കുമെതിരെ നടപടി

ബെംഗളൂരു: ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചതിനെതിരെ നിയമനടപടി.  കാവേരി ടൈംസ് എന്ന പത്രം എഡിറ്റർക്കും റിപ്പോർട്ടർക്കുമാണ് ഒരുവർഷം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചത്. കുടക് വീരാജ്പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി സുജാതയുടേതാണ് വിധി. സിദ്ധാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ 2019 ൽ ബലത്സംഗം നടത്തി കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച വാർത്തയോടൊപ്പം ഇരയുടെ ചിത്രവും പത്രവും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ ഇരയുടെ സഹോദരൻ ഗോണിക്കുപ്പ പോലീസിൽ പരാതി നൽകുകയായിരുന്നു. എഡിറ്റർ നഞ്ചപ്പ, റിപ്പോർട്ടർ വസന്ത് കുമാർ എന്നിവരെ…

Read More

ഗൂഗിള്‍ പേ നിർത്തലാക്കണമെന്ന ഹർജി കോടതി തള്ളി 

ന്യൂഡല്‍ഹി: ഗൂഗിള്‍ പേയുടെ ഇന്ത്യയിലെ സേവനം നിര്‍ത്തണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നിയന്ത്രണച്ചട്ടങ്ങളും സ്വകാര്യതാ നയങ്ങളും ലംഘിച്ചാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നതെന്നുകാട്ടി അഡ്വ. അഭിജിത് മിശ്ര നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. മൂന്നാംകക്ഷി ആപ്പ് സേവനദാതാക്കള്‍മാത്രമായ ഗൂഗിള്‍ പേയ്ക്ക് പ്രവര്‍ത്തിക്കാന്‍ പേമെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം നിയമപ്രകാരം റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഗൂഗിള്‍ ഒരു തേഡ് പാര്‍ട്ടി ആപ്പ് സേവനദാതാവാണ്. പേ സിസ്റ്റം പ്രൊവൈഡറല്ല. അതിന് പേമെന്റ് ആന്റ് സെറ്റില്‍മെന്റ് ആക്ട്…

Read More