കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന നിർബന്ധമാക്കി 

ബെംഗളൂരു: കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ദക്ഷിണ കന്നട,കുടക് ജില്ലകളിലെ കേരള അതിർത്തികളിൽ പനി പരിശോധന നിർബന്ധമാക്കി. കോവിഡിന്റെ പേരിൽ ഇരു സംസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചാര വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. കുടകിൽ കണ്ണൂർ, വയനാട് ജില്ല അതിരുകളിലും ദക്ഷിണ കന്നട ജില്ലയിൽ തലപ്പാടി ഉൾപ്പെടെ കാസർകോട് ജില്ല അതിരുകളിലുമാണ് പരിശോധനകൾ നടക്കുന്നത്. അതിനിടെ കർണാടക രാമനഗരം ജില്ലയിൽ ചൊവ്വാഴ്ച വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബൈരമംഗള ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചതെന്ന് രാമനഗരം ജില്ല ആരോഗ്യ ഓഫീസർ നിരഞ്ജൻ അറിയിച്ചു.

Read More

വീണ്ടും കോവിഡ്; മുൻകരുതൽ സ്വീകരിച്ച് കർണാടക 

ബെംഗളൂരു: ഇന്ത്യ ഉൾപ്പെടെ ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ് വൈറസ് വീണ്ടും. കേരളത്തിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ മുൻകൂർ തയ്യാറെടുപ്പ് മോക്ക് ഡ്രിൽ നടത്താൻ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എല്ലാ ആശുപത്രികളിലും ഐസിയു കിടക്കകളുടെ ശേഷി, ഓക്‌സിജന്റെ ലഭ്യത, മരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ ലഭ്യത എന്നിവ പരിശോധിക്കാൻ എല്ലാ ആശുപത്രികളിലും മുന്നൊരുക്ക പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ ആശങ്കാജനകമല്ലെങ്കിലും ഇത്തരമൊരു സാഹചര്യം ആവർത്തിച്ചാൽ സജ്ജമാകാനുള്ള നടപടികൾ സ്വീകരിക്കും. ബെംഗളൂരു…

Read More

കേരളത്തിൽ വീണ്ടും കോവിഡ് മരണം; കോഴിക്കോടും കണ്ണൂരും ഓരോ മരണം

കോഴിക്കോട്: കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോഴിക്കോടും കണ്ണൂരുമാണ് രണ്ടുപേർ മരിച്ചത്. കോഴിക്കോട് വട്ടോളി കുന്നുമ്മൽ സ്വദേശി കുമാരൻ (77), കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്ദുള്ള (82) എന്നിവരാണു മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കുമാരന് കോവി‍ഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പാനൂരിൽ മാസ്കും സാനിറ്റയിസറും നിർബന്ധമാക്കും. ഭയം വേണ്ട ജാഗ്രത മതിയെന്നും ആരോഗ്യ ഉദ്യോഗസ്ഥർ നിർദേശിച്ചു.

Read More

കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട്,കണ്ണൂർ സ്വദേശികൾ