ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതികൾ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: കൊലപാതക കേസിലും പോലീസിനെ ആക്രമിച്ച കേസിലും ഉള്‍പ്പെട്ട പിടികിട്ടാപ്പുള്ളികള്‍ ബെംഗളൂരുവില്‍ പിടിയില്‍. നെട്ടൂര്‍ സ്വദേശി ജോണ്‍സണും കൊല്ലം സ്വദേശി ഇജാസുമാണ് മരട് പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരേയും പിടികൂടിയത്. 2019 ല്‍ സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോണ്‍സണ്‍. ജാമ്യത്തിലിറങ്ങിയ ജോണ്‍സണ്‍ പിന്നീട് നാടുവിടുകയായിരുന്നു. കേസിന്റെ വിചാരണ തടസ്സപ്പെട്ടിരിക്കുന്നതിനിടെയാണ് ബെംഗളൂരു കെ. ആര്‍ പുരം റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇയാള്‍ പിടിയിലായത്. അന്തര്‍സംസ്ഥാന ലഹരിമരുന്ന് കടത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഇജാസ്. ഇയാള്‍ക്കെതിരെ കേരളത്തിനകത്തും പുറത്തുമായി…

Read More

ആക്രമിക്കാൻ ശ്രമിക്കുന്നതിടെ ഗുണ്ടാ നേതാവിനെ പോലീസ് വെടിവച്ച് വീഴ്ത്തി 

ബെംഗളൂരു : കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതിയെ പോലീസ് വെടിവെച്ചുവീഴ്ത്തി പിടികൂടി. കുപ്രസിദ്ധ ഗുണ്ട ഷെയ്ഖ് നാംദാർ ഹുസൈനെയാണ് ഹൊസൂർ പോലീസ് കാലിൽ വെടിവെച്ച് പിടികൂടിയത്. കർണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വിവിധകേസുകളിൽ പ്രതിയാണ് ഷെയ്ഖ് നാംദാർ ഹുസൈൻ. വധശ്രമക്കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ശനിയാഴ്ച പിടികൂടിയത്. ഞായറാഴ്ച രാവിലെ ബാഗലൂർ റോഡിലെത്തിച്ച് തെളിവെടുപ്പ് നടക്കുമ്പോഴാണ് പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതോടെ പോലീസ് ഇയാളുടെ മുട്ടിന് താഴെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

Read More

നഗരത്തിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് മലയാളി അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ ബൈക്ക്പാടി കാർഷിക വിഭവ വിപണന കേന്ദ്രം പരിസരത്ത് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പണമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിൽ കുടിയാന്മല മൂന്നുതൊട്ടിയിൽ മനു സെബാസ്റ്റ്യൻ (33) ആണ് അറസ്റ്റിലായത്. ഈ മാസം 17നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 11.30ഓടെ എപിഎംസി കെട്ടിടത്തിലെ പഴയ ലേല ഹാൾ പരിസരത്ത് അജ്ഞാതനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റ 45കാരൻ പിന്നീട് മരണപ്പെട്ടു. സംഭവത്തിൽ പ്രതിയാണ് മനു എന്ന് പോലീസ് പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്ത പണമ്പൂർ പോലീസ് ഇൻസ്പെക്ടർ ജെ.സി. സോമശേഖറിന്റെ നേതൃത്വത്തിൽ നടത്തിയ…

Read More