2000 രൂപ മാറ്റാനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ 30ന് അവസാനിക്കും. 2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർ.ബി.ഐ പ്രഖ്യാപിച്ചത്. ആർ.ബി.ഐയുടെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്. 2016 നവംബർ എട്ടിന് നോട്ട് നിരോധനത്തിന് പിന്നാലെയാണ് 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018-19 ൽ അവസാനിപ്പിച്ചിരുന്നു. നോട്ടുകളിൽ ഏറെയും 2017 മാർച്ചിന് മുമ്പ് അച്ചടിച്ചവയാണ്. ബാങ്ക് അക്കൗണ്ടുള്ളവർക്ക്…

Read More

ക്യാഷ് ഓൺ ഡെലിവറിയിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ 

ന്യൂഡൽഹി : ഈ മാസം 19 മുതൽ ക്യാഷ് ഓൺ ഡെലിവറി സേവനങ്ങൾക്ക് 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ. 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കാനിരിക്കെയാണ് ആമസോണിന്റെ പുതുനീക്കം.  അതേസമയം തേർഡ് പാർട്ടി കുറിയർ പങ്കാളി വഴിയാണ് ആമസോണിൽ ഓർഡർ ചെയ്ത സാധനങ്ങൾ കൈപ്പറ്റുന്നെങ്കിൽ 2000 രൂപ സ്വീകരിക്കാമെന്നും ആമസോൺ അറിയിച്ചു.  ഈ വർഷം മേയിലാണ് 2000 രൂപ നോട്ടുകൾ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് പ്രസ്താവന ഇറക്കിയത്. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ…

Read More