ബെംഗളൂരു: അയോധ്യയിൽ രാമപ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോൾ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തണമെന്ന നിർദേശവുമായി സർക്കാർ. ക്ഷേത്രഭരണ വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയാണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ജനുവരി 22ന് ഉച്ചക്ക് 12.29 നും 1.32നുമിടയിലുള്ള മുഹൂർത്തത്തിലാണ് രാമദേവ പ്രതിഷ്ഠ ചടങ്ങ് നടക്കുക. ഈ സമയം സംസ്ഥാനത്തെ മഹാ മംഗളാരതിയും പ്രത്യേക പൂജകളും നടത്തണമെന്നാണ് മുസ്റെ വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങൾക്ക് നൽകിയ നിർദേശം. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ബി.ജെ.പി പ്രചാരണങ്ങൾ സജീവമാക്കിയതിനു പിന്നാലെയാണ് കോൺഗ്രസ് സർക്കാറിന്റെ പുതിയ നീക്കം.
Read More