ബെംഗളൂരു: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത് ആഹാരം കഴിക്കുന്നത് ഇപ്പോള്‍ പുതുമയായ കാര്യമല്ല. ഇഷ്ടപ്പെട്ട ആഹാരം കഷ്ടപ്പെടാതെ മുന്നില്‍ എത്തിക്കാനാകുന്നു എന്നാണ് ചിലര്‍ ഇതിനെ പുകഴ്ത്താറുള്ളത്. ഓണ്‍ലൈന്‍ ഡെലിവറി കൂടിക്കൂടി വരുന്ന ഈ സാഹചര്യത്തിൽ ഒരു ഡെലിവറി ബോയിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. സാധാരണയായി സ്വിഗ്ഗി, സൊമാറ്റോ കമ്പനികളെയാണ് ആഹാരം ഓര്‍ഡര്‍ ചെയ്യാനായി ഉപഭോക്താക്കള്‍ ആശ്രയിക്കാറ്. ഈ കമ്പനികളുടെ ഡെലിവറി ഏജന്‍റുമാര്‍ കഴിയുന്നത്ര വേഗത്തില്‍ ഉപഭോക്താക്കളിലേക്ക് എത്തി സ്റ്റാറുകള്‍ വാങ്ങാന്‍ ശ്രമിക്കും. ഇവരുടെ യൂണിഫോമിലെ നിറവ്യത്യാസം ഏത് കമ്പനിക്കാര്‍ എന്ന് നമുക്ക്…
Read MoreTag: delivery
നിളയ്ക്ക് കൂട്ടായ് എത്തിയത് കുഞ്ഞനിയത്തി!!! സന്തോഷ നിമിഷത്തിൽ പേർളിഷ്; വാർത്തയിലെ സത്യാവസ്ഥ…
ബിഗ് ബോസിൽ എത്തിയ അന്ന് മുതൽ ഏവരുടെയും പ്രിയപ്പെട്ട രണ്ടു പേരാണ് പേർളി മാണിയും ശ്രീനീഷ് അരവിന്ദും. ഒരു ഗോസിപ്പ് പോലെ കടന്നു വന്ന ഇവരുടെ ജീവിതം പിന്നീട് റിയൽ ലൈഫിലേക്ക് മാറുകയായിരുന്നു. ഇവരുടെ ഏക മകൾ നിളയും എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറി. ഇരുവരുടെയും വിശേഷങ്ങൾ എല്ലാം ആരാധകരും പ്രേക്ഷകരും ഏറ്റെടുക്കാറുണ്ട്. അതുപോലെ ഇവരെ ചുറ്റിപറ്റി ഗോസിപ്പ് വാർത്തകളും പരക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. പേർളി രണ്ടാമത് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്നാണ് വാർത്ത. എന്നാൽ പേർളിയോ ശ്രീനീഷോ ഇത്…
Read Moreഫ്രഞ്ച് ഫ്രൈസിനുള്ളിൽ പാതി കത്തിയ സിഗരറ്റ് കുറ്റി; കമ്പനി മാപ്പ് പറയണമെന്ന് യുവതി
ലണ്ടന്‍: ലോകപ്രശസ്ത ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡൊണാൾഡിന്‍റെ ഹാപ്പി മീല്‍ പായ്ക്കറ്റില്‍ സിഗരറ്റ് കുറ്റി കണ്ടെത്തി. ഫ്രഞ്ച് ഫ്രൈസിനുള്ളിലാണ് പാതി കത്തിയ സിഗരറ്റ് കുറ്റിയും ചാരവും കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 18ന് യുകെയിലാണ് സംഭവം. ജെമ്മ കിര്‍ക്ക് ബോണര്‍ എന്ന യുവതി ബാരോ-ഇൻ-ഫർനെസിലെ ഒരു മക്ഡൊണാൾഡ് റെസ്റ്റോറന്‍റില്‍ നിന്നാണ് ഹാപ്പി മീല്‍ വാങ്ങിയത്. വീട്ടിലെത്തിയ ശേഷം ഒരു വയസുകാരനായ കാലേബിനും മൂന്നു വയസുള്ള ജാക്സണും ഭക്ഷണം കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ പായ്ക്കറ്റിനുള്ളില്‍ സിഗരറ്റ് കുറ്റി കണ്ടത്. ഇതിന്‍റെ ചിത്രം യുവതി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിയിക്കാന്‍…
Read Moreനഗരത്തിലെ ഗതാഗത കുരുക്കിനിടെ പിസ ഓർഡർ ചെയ്തു,കൃത്യസമയത്ത് എത്തി ഡെലിവറി ബോയ്
ബെംഗളൂരു: അടുത്ത ദിവസങ്ങളിൽ അവധി വന്നതോടെ നഗരത്തിൽ വൻ ഗതാഗത കുരുക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. മണിക്കൂറുകളാണ് വാഹനങ്ങൾ ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങിയത്. ബ്ലോക്കിൽ കുടുങ്ങി കിടക്കുന്നതിനിടെ റിഷിവതാസ് എന്നയാൾ പിസ ഓർഡർ ചെയ്ത സംഭവമാണ് ഇപ്പോൾ വൈറലാവുന്നത്.ന ഗരത്തിലെ ഔട്ടർ റിങ് റോഡിലെ കുരുക്കിൽ നിൽക്കുമ്പോഴാണ് പിസ ഓർഡർ ചെയ്തത്. അരമണിക്കൂറിനകം തന്നെ ഡോമിനോസ് എക്സിക്യൂട്ടീവ് പിസ ഡെലിവറി ചെയ്തു. ലൈവ് ലോക്കേഷൻ സംവിധാനം ഉപയോഗിച്ചാണ് പിസയുടെ ഡെലിവറി നടത്തിയത്. ലൈവ് ലോക്കേഷൻ ഉപയോഗിച്ച് കൃത്യസമയത്ത് തന്നെ പിസയുടെ വിതരണം നടത്താൻ…
Read Moreയൂട്യൂബ് നോക്കി വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
ചെന്നൈ: യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവമെടുത്തതിന് പിന്നാലെ യുവതി മരിച്ചു. കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം.ലോകനായകി(27)യാണ് പ്രസവത്തെത്തുടര്‍ന്നുണ്ടായ അമിതരക്തസ്രാവം കാരണം മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മദേഷി(30)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ലോകനായകി വീട്ടില്‍ പ്രസവിച്ചത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ഭര്‍ത്താവ് മുന്‍കൈയെടുത്ത് വീട്ടില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു. എന്നാല്‍, പ്രസവത്തിന് പിന്നാലെ യുവതിയുടെ നില വഷളായി. ഇതോടെ ഭാര്യയെയും നവജാതശിശുവിനെയും മദേഷ് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ യുവതി മരിച്ചിരുന്നതായാണ്…
Read More