ചെന്നൈ : തിരുപ്പത്തൂരിൽ ഡെങ്കിപ്പനി ബാധിച്ച് അഞ്ചുവയസ്സുകാരി മരിച്ചു. തിരുപ്പത്തൂരിനുസമീപം ഒരു കുടുംബത്തിലെ മൂന്നുകുട്ടികൾക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഇതിൽ ഒരു കുട്ടിയാണ് വ്യാഴാഴ്ച മരിച്ചത്. മറ്റ് രണ്ടുകുട്ടികൾ ചികിത്സയിൽ തുടരുകയാണ്. ജില്ലയിൽ കൊതുക് നശീകരണത്തിനായി നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read MoreTag: dengue
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതർ 7000 നു മുകളിൽ
ബെംഗളൂരു : കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചത് ഏഴായിരം പേർക്ക്. ഇതിൽ നാലായിരംപേരും ബെംഗളൂരു നഗരത്തിൽ തന്നെ ഉള്ളവരാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചതാണ് ഈ വിവരം. രോഗവ്യാപനം നിയന്ത്രിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമായ എല്ലാ മുൻ കരുതലുകളും സ്വീകരിക്കാൻ നിർദ്ദേശിച്ചു. ബെംഗളൂരുവിൽ കൊതുകുകൾ പടരുന്നത് നിയന്ത്രിക്കാനായി വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കാനും മരുന്ന് തളിക്കാനും നിർദ്ദേശം നൽകി. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും കരുതൽനടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. വീടും പരിസരവും വൃത്തിയായി…
Read More