ഡി.എം.കെ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ എ. രാജയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി 

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ഡി.എം.കെ നേതാവും മുൻ കേന്ദ്ര ടെലികോം മന്ത്രിയുമായിരുന്ന എ. രാജയുടെ 55 കോടി വിലമതിക്കുന്ന ബിനാമി സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. രാജയുടെ ബിനാമി കമ്പനിയായ കോവൈ ഷെൽട്ടേഴ്സ് പ്രമോട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലായിരുന്നു സ്വത്തുക്കളെന്ന് ഇ.ഡി പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിലുള്ള അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ രാജയുടെ കോയമ്പത്തൂരിലുള്ള 45 ഏക്കർ ഭൂമി ഇ.ഡി കണ്ടുകെട്ടിയിരുന്നു. 59 കാരനായ രാജ നിലവിൽ നീലഗിരി ലോക്‌സഭാ സീറ്റിൽ നിന്നുള്ള ഡി.എം.കെ എം.പിയാണ്.

Read More