നടി കങ്കണ റണൗട്ട് ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന 

ഷിംല: ബോളിവുഡ് നടി കങ്കണ റണൗട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മാണ്ഡി മണ്ഡലത്തിൽ നിന്ന് കങ്കണ ജനവിധി തേടുമെന്നാണ് റിപ്പോർട്ട്. ശശി എസ് സിങ് അടക്കമുള്ള തെരഞ്ഞെടുപ്പ് വിദഗ്ധർ ഇതുമായി ബന്ധപ്പെട്ട് എക്‌സിൽ കുറിപ്പ് പങ്കുവച്ചു. കഴിഞ്ഞ ദിവസം ദ്വാരകാദിഷ് ക്ഷേത്ര സന്ദർശനത്തിനിടെ മത്സരിക്കാനുള്ള സന്നദ്ധത നടി അറിയിച്ചിരുന്നു. ശ്രീകൃഷ്ണന്റെ അനുഗ്രഹമുണ്ട് എങ്കിൽ താൻ മത്സരിക്കും എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നത്. രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതിന് ബിജെപി സർക്കാറിനെ അവർ പ്രശംസിക്കുകയും ചെയ്തു. 600 വർഷത്തെ പോരാട്ടത്തിന് ശേഷമാണ് രാമക്ഷേത്രം യാഥാർത്ഥ്യമാകുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.…

Read More

2024 ൽ മോദി പുറത്ത്, കേന്ദ്രത്തിൽ ഇനി ബിജെപി സർക്കാർ രൂപീകരിക്കില്ല; എംകെ സ്റ്റാലിൻ

ചെന്നൈ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്ന് പുറത്താകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതല്ല, നയപരമായി മുന്നോട്ട് പോവാൻ വേണ്ടിയാണ് സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ നന്ദനം വൈഎംസിഎ ഗ്രൗണ്ടിൽ വെച്ച്‌ നടന്ന വനിതാ അവകാശ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ഗൂഢമായ ഉദ്ദേശത്തോടെയാണ് എൻഡിഎ സർക്കാർ വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതെന്നും സ്റ്റാലിന് ആരോപിച്ചു. 33 ശതമാനം സംവരണം ഏർപെടുത്തുന്നത് മൂലം ജനസംഖ്യ സെൻസസ് നടത്തുന്നതിന്റെ അതിർത്തി…

Read More

രാഹുൽ ഗാന്ധി കർണാടകയിൽ നിന്ന് മത്സരിക്കാൻ സാധ്യത 

കൊച്ചി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. വയനാടിനെ ഒഴിവാക്കി ദക്ഷിണേന്ത്യയിലെ മറ്റൊരു മണ്ഡലത്തില്‍ നിന്നോ വടക്കേ ഇന്ത്യയില്‍ നിന്നോ രാഹുല്‍ മത്സരിച്ചേക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വീണ്ടും മത്സരിക്കാന്‍ സാധ്യതയില്ലെന്നും കര്‍ണാടകയില്‍ നിന്നോ, കന്യാകുമാരിയില്‍ നിന്നോ മത്സരിക്കാനാണ് സാധ്യതയെന്നും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രന്‍ പറഞ്ഞു. കെസി വേണുഗോപാലിന്റെ അടുത്ത വിശ്വസ്തര്‍ ഉള്‍പ്പടെയുള്ളവര്‍ മുല്ലപ്പള്ളിയുടെ ഈ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. കന്യാകുമാരിയില്‍ നിലവില്‍ വി വിജയകുമാര്‍ ആണ് എംപി.…

Read More

ലോക്സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് നടൻ കമൽ ഹാസൻ

ചെന്നൈ: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് നടൻ കമൽ ഹാസൻ. കോയമ്പത്തൂരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കമൽ ഹാസൻ വ്യക്തമാക്കി. മക്കൾ നീതി മയ്യം യോഗത്തിലാണ് കമൽ ഹാസൻ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കണോ സഖ്യമുണ്ടാക്കണോ എന്നതും ചർച്ച ചെയ്തു. 2021ൽ കോയമ്പത്തൂർ സൗത്ത് അസംബ്ലി മണ്ഡലത്തിൽ മത്സരിച്ച കമൽ ബി.ജെ.പിയുടെ വാനതി ശ്രീനിവാസനോട് നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. കോയമ്പത്തൂർ ജില്ലയിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളിലും മക്കൾ നീതി മയ്യം അന്ന് ഗണ്യമായ വോട്ടുകൾ…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഒരുങ്ങി കമൽഹാസൻ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി നടൻ കമല്‍ഹാസന്‍. സൗത്ത് ചെന്നൈ, കോയമ്പത്തൂർ, മധുര എന്നീ മൂന്നു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ മക്കള്‍ നീതി മയ്യം അണികള്‍ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുയാണ്. കമല്‍ഹാസന്‍ ഇതില്‍ ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമല്‍ഹാസന്‍ പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമല്‍ഹാസന്‍ പരാജയപ്പെട്ടത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികള്‍.

Read More