കളമശ്ശേരി സ്ഫോടനം; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി, സമൂഹ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

കൊച്ചി: കളമശേരി സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു പോലീസ്. സമൂഹമാധ്യമങ്ങള്‍ നിരീക്ഷണത്തിലാണ്. മതസ്പര്‍ദ്ധ, വര്‍ഗീയ വിദ്വേഷം എന്നിവ വളര്‍ത്തുന്ന തരത്തില്‍ സാമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Read More

വ്യാജ രേഖയിലൂടെ എംബിബിഎസ് പ്രവേശനം; 3 വിദ്യാർത്ഥിനികൾക്ക് വിലക്ക്

ബെംഗളുരു: വ്യാജ രേഖകൾ ഉപയോഗിച്ച് എംബിബിഎസ് പ്രവേശനം നേടിയ മൂന്ന് വിദ്യാർത്ഥിനികൾക്ക് വിലക്ക്. കർണാടക എക്സാമിനേഷൻ അതോറിറ്റിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇവർക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. നീറ്റ് പരീക്ഷയുടെ വ്യാജ റാങ്ക് കാർഡ്, കെഇഎയുടെ പ്രവേശന ഉത്തരവ് എന്നിവ ഉപയോഗിച്ചാണ് ഇവർ ശിവമൊഗ്ഗ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്.

Read More

വ്യാജ ഒപ്പിട്ട് കരാർ നൽകി; ബി.എം.ടി.സി. ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ബെംഗളൂരു : വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക് മുതിർന്ന ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിട്ട് കരാർ നൽകിയ സംഭവത്തിൽ ബി.എം.ടി.സി. ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വാണിജ്യവിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ശ്രീറാം മുൽക്കാവാനയെയാണ് ബി.എം.ടി.സി.യുടെ പരാതിയെത്തുടർന്ന് വിത്സൻഗാർഡൻ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിൽ പങ്കെടുത്തതായി കണ്ടെത്തിയ മറ്റ് ആറ് ഉദ്യോഗസ്ഥരുടെ ബി.എം.ടി.സി. അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.  കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയുണ്ടാകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി രാമലിംഗെഡ്ഡി പറഞ്ഞു. 2022 മാർച്ച് മുതൽ സംഘം തട്ടിപ്പ് നടത്തിവന്നതായാണ് കണ്ടെത്തൽ. ചെറുകിട നിർമ്മാണ പ്രവർത്തനങ്ങൾക്കും ബി.എം.ടി.സി. ഓഫീസുകളിലേക്ക് ആവശ്യമായ വസ്തുക്കൾ വാങ്ങുന്നതിനും വിവിധ കമ്പനികൾക്ക്…

Read More

നടി ദിവ്യ സ്പന്ദന അന്തരിച്ചുവെന്ന് വ്യാജ വാർത്ത 

ബെംഗളൂരു: തെന്നിന്ത്യന്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചുവെന്ന് വ്യാജവാര്‍ത്ത. നിരവധി പേരാണ് നടിക്ക് സോഷ്യല്‍മീഡിയയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഒരു പ്രമുഖ പിആര്‍ഒ ആണ് വാർത്ത ആദ്യം ട്വീറ്റ് ചെയ്തത്. പിന്നീട് അവർ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ദിവ്യ മരിച്ചുവെന്ന വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ദിവ്യ സുഖമായിരിക്കുന്നുവെന്നും ജനീവയിലാണെന്നും വ്യാജവാര്‍ത്ത സംബന്ധിച്ച ഫോണ്‍കോളുകള്‍ വരുന്നതുവരെ സമാധാനമായി ഉറങ്ങുകയായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകനായ നന്ദ ഫേസ്ബുക്കില്‍ കുറിച്ചു. ബെംഗളൂരു സ്വദേശിനിയായ ദിവ്യ കൂടുതലും അഭിനയിച്ചിട്ടുള്ളത് കന്നഡ ചിത്രങ്ങളിലാണ്. തമിഴ്,തെലുഗ് ഭാഷകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.…

Read More