വിവാഹ മോചനത്തിന്റെ കാരണം ആദ്യമായി തുറന്ന് പറഞ്ഞ് നടൻ ബാല; ആ മൂന്ന് പേർക്ക് ദൈവം തീർച്ചയായും കൊടുക്കും

അമൃത സുരേഷുമായുള്ള വിവാഹ ബന്ധം തകർന്നതിനെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് നടൻ ബാല. തനിക്കൊരു മകളാണെന്നും, അവളുടെ ഭാവി ഓർത്തു മാത്രമാണ് തന്റെ വിവാഹജീവിതത്തിൽ സംഭവിച്ച മുഴുവൻ കാര്യങ്ങൾ പുറത്തുപറയാത്തതെന്നും നടൻ ബാല പറഞ്ഞു. മകന്റെ പിതാവായിരുന്നെങ്കിൽ, എല്ലാം തെളിവ് സഹിതം പറഞ്ഞേനെ എന്നും ബാല വെളിപ്പെടുത്തി. പിറന്നാളിനോടനുബന്ധിച്ച് മാധ്യമങ്ങളുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു നടൻ. വിവാഹബന്ധം വേർപെടുത്താനുള്ള കാരണം എന്തെന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു ബാലയുടെ ഞെട്ടിക്കുന്ന മറുപടി. ‘‘ഞാൻ അല്‍പം വിഷമത്തിലാണ്. മകളെ ഇന്നെങ്കിലുംവീഡിയോ കോളിൽ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ദേഷ്യമുള്ളപ്പോഴോ സങ്കടമുള്ളപ്പോഴോ ഒരു…

Read More

അവധി ആഘോഷിക്കാൻ പോയ അഞ്ചംഗ കുടുംബം മുങ്ങി മരിച്ചു 

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരാസിയിലെ ശൽമലയിൽ അവധി ആഘോഷിക്കാൻ പോയ ഒരേ കുടുംബത്തിലെ അഞ്ച് പേർ മുങ്ങിമരിച്ചു. ഷിർസിയിലെ ഭൈരുംബെയ്‌ക്ക് സമീപമുള്ള ശൽമല നദിയിലാണ് സംഭവം. മരിച്ചവരെല്ലാം ഷിർസി നഗരത്തിൽ നിന്നുള്ളവരാണ്. രമണാബായിയിലെ മൗലാന അഹമ്മദ് സലീം ഖലീൽ (44), നദിയ നൂർ അഹമ്മദ് ഷെയ്ഖ് (20), കസ്തൂരബാ നഗരത്തിലെ മിസ്ബ തബസും (21), രമണാബായിയിലെ നബീൽ നൂർ അഹമ്മദ് ഷെയ്ഖ് (22), യുവാവ് ഉമർ സിദ്ദിഖ് (23) എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി വൈകുന്നേരത്തോടെ മൂന്ന് പേരുടെ…

Read More

ഫാലിമി ഒ.ടി.ടിയിലേക്ക്

തിയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രം ഫാലിമി ഒ.ടി.ടിയിലേക്ക്. ബേസിൽ ജോസഫ് നായകനായ ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ്. ബേസിലിനൊപ്പം ജ​ഗദീഷ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫാലിമി ഡിസംബർ 15ന് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്​ ആരംഭിക്കും. നവംബർ 17നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. നവാഗതനായ നിതിഷ് സഹദേവ് ആണ് സംവിധായകൻ. നിതീഷിനൊപ്പം ചേർന്ന് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സാഞ്ചോ ജോസഫാണ്. ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്‌സ്…

Read More

കുടകിൽ മലയാളി കുടുംബം ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; ആത്മഹത്യ കുറിപ്പ് കണ്ടെത്തി 

ബെംഗളൂരു: മൂന്നംഗ മലയാളി കുടുംബം കുടകിലെ ഹോം സ്‌റ്റേയില്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ കല്ലൂപ്പാറ ഐഎച്ച്‌ആര്‍ഡി എന്‍ജിനീയറിങ് കോളജിന് സമീപം ജിബി ഏബ്രഹാം (38), മകള്‍ ജെയിന്‍ മരിയ ജേക്കബ് (11), ജിബിയെ രണ്ടാമത് വിവാഹം കഴിച്ച കൊട്ടാരക്കര സ്വദേശി വിനോദ് ബാബുസേനന്‍ (43) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറിന് കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്‌ലു ലോസോ അരിഗോ റിസോര്‍ട്ടിലെ കോട്ടേജില്‍ താമസത്തിനെത്തിയതായിരുന്നു ഇവര്‍. ഇന്നലെ രാവിലെ 11 മണിയായിട്ടും ഇവരെ…

Read More

മലയാളി കുടുംബം റിസോർട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ 

ബെംഗളൂരു: കുടക് ജില്ലയിൽ മലയാളി  കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ. കോട്ടയം ജില്ലയിലെ പാടിച്ചാട്ട് ഗ്രാമത്തിലെ ദമ്പതികളാണ് മടിക്കേരി റൂറൽ പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ഹോം സ്‌റ്റേയിൽ ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് കുടകിലെത്തിയ ദമ്പതികൾ മടിക്കേരിക്ക് സമീപമുള്ള കഗോഡ്‌ലു ഗ്രാമത്തിലെ ഹോം സ്‌റ്റേയിലാണ് താമസിച്ചിരുന്നത്. പിന്നീട് ദമ്പതികൾ ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് റിപ്പോർട്ട്‌. കട്ടിലിൽ കിടക്കുന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തി, കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ മരണത്തിന് കീഴടങ്ങിയതാകാമെന്ന് പോലീസ് സംശയിക്കുന്നു. കേരളത്തിൽ നിന്ന് കുടുംബാംഗങ്ങൾ എത്തിയ ശേഷമേ ആത്മഹത്യയുടെ കാരണം വ്യക്തമാകൂ.…

Read More

ഉഡുപ്പി ജില്ലയിൽ ഒരേ കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസ്: പ്രതി പിടിയിൽ

ബെംഗളൂരു: ഉഡുപ്പിയിലെ നെജാറിൽ ഒരേ കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പ്രവീൺ അരുൺ ചൗഗാലെ (35) ആണ് അറസ്റ്റിലായ പ്രതി. ബെൽഗാമിലെ കുടുച്ചിയിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതി പ്രവീൺ മംഗളൂരു വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ അറിവായിട്ടില്ല. അറസ്റ്റിലായ പ്രതി മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയാണെന്നാണ് വിവരം. കുടച്ചിയിലെ ബന്ധുവീട്ടിൽ താമസിച്ചിരുന്ന പ്രതിയെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൊലപാതകം നടന്ന ദിവസം, ഉഡുപ്പി നെജാരുവിലെ തൃപ്തി…

Read More