ബെംഗളൂരു: ഹൊസാനഗർ താലൂക്കിലെ പാലസ് കോപ്പ ഗ്രാമത്തിൽ 18 വയസ്സുകാരി പനി ബാധിച്ച് മരിച്ചു. കഴിഞ്ഞ ആഴ്ചയാണ് പനി ബാധിച്ചത്. പിന്നീട് കടുത്ത പനി ബാധിച്ച യുവതിയെ ഷിമോഗയിലെ മെഗൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഐസിയുവിൽ ചികിത്സയിലായിരുന്നു. പനി കുറയാത്തതിനാൽ വെള്ളിയാഴ്ച യുവതിയെ മണിപ്പാലിലേക്ക് മാറ്റി. നിർഭാഗ്യവശാൽ, ചികിത്സ ഫലിക്കാതെ തിങ്കളാഴ്ച വൈകുന്നേരത്തോടെ യുവതി മരിച്ചു. രക്തപരിശോധന നടത്തിയപ്പോൾ യുവതിയുടെ രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകൾ കുറവായിരുന്നു. ആർ.ടി.പി.സി.ആർ ആദ്യം പരിശോധിച്ചപ്പോൾ നെഗറ്റീവായിരുന്നു. രണ്ടാം തവണ പരിശോധിച്ചപ്പോൾ കെ.എഫ്.ഡി.(കാസനൂർ ഫോറസ്റ്റ് ഡിസീസ്) പോസിറ്റീവായി കണ്ടു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ കുറഞ്ഞപ്പോൾ…
Read MoreTag: fever
ഡെങ്കിപ്പനി ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു
ചെന്നൈ : തിരുപ്പത്തൂരിൽ ഡെങ്കിപ്പനി ബാധിച്ച് അഞ്ചുവയസ്സുകാരി മരിച്ചു. തിരുപ്പത്തൂരിനുസമീപം ഒരു കുടുംബത്തിലെ മൂന്നുകുട്ടികൾക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഇതിൽ ഒരു കുട്ടിയാണ് വ്യാഴാഴ്ച മരിച്ചത്. മറ്റ് രണ്ടുകുട്ടികൾ ചികിത്സയിൽ തുടരുകയാണ്. ജില്ലയിൽ കൊതുക് നശീകരണത്തിനായി നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read Moreടൈഫോയ്ഡ് ബാധിച്ച് മലയാളി ഡോക്ടർ ചെന്നൈയിൽ മരിച്ചു
ചെന്നൈ: തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനി ടൈഫോയ്ഡ് ബാധിച്ചു മരിച്ചു. ഉപ്പുതറ പഞ്ചായത്തിലെ പുളിങ്കട്ട പുത്തൻവീട്ടിൽ രവി-വനജ ദമ്പതികളുടെ മകൾ ആർ.സിന്ധു(26) ആണു മരിച്ചത്. എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു. ഓണത്തിനു മുൻപ് വീട്ടിലെത്തി മടങ്ങിയ സിന്ധു ഏതാനും ദിവസം മുൻപ് പനിക്ക് ചികിത്സ തേടിയിരുന്നു. പനി കൂടിയതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്നു. തുടർ പരിശോധനയിലാണ് ടൈഫോയ്ഡ് സ്ഥിരീകരിച്ചത്.
Read Moreസംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതർ 7000 നു മുകളിൽ
ബെംഗളൂരു : കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചത് ഏഴായിരം പേർക്ക്. ഇതിൽ നാലായിരംപേരും ബെംഗളൂരു നഗരത്തിൽ തന്നെ ഉള്ളവരാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചതാണ് ഈ വിവരം. രോഗവ്യാപനം നിയന്ത്രിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമായ എല്ലാ മുൻ കരുതലുകളും സ്വീകരിക്കാൻ നിർദ്ദേശിച്ചു. ബെംഗളൂരുവിൽ കൊതുകുകൾ പടരുന്നത് നിയന്ത്രിക്കാനായി വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കാനും മരുന്ന് തളിക്കാനും നിർദ്ദേശം നൽകി. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും കരുതൽനടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. വീടും പരിസരവും വൃത്തിയായി…
Read More