സർക്കാരിനെ പിന്നീട് വിമർശിക്കാം; ഇനി ഇറങ്ങി പ്രവർത്തിക്കാം: കമൽഹാസൻ

ചെന്നൈ: സർക്കാരിനെ പിന്നീട് വിമർശിക്കാം, പരാതി പറയുന്നതിന് പകരം ഇറങ്ങി പ്രവർത്തിക്കുക എന്നതാണ് നമ്മളുടെ കടമ, മക്കൾ നീതി മയ്യം പാർട്ടി നേതാവും നടനുമായ കമൽഹാസൻ പറഞ്ഞു. മൈചോങ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ജനകീയ നീതി സെന്റർ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തു. നടനും പാർട്ടി നേതാവുമായ കമൽഹാസന്റെ ചെന്നൈ അൽവാർപേട്ടിലുള്ള വസതിയിൽ നിന്നാണ് ദുരിതാശ്വാസ സാമഗ്രികൾ വാഹനങ്ങളിലക്കി കയറ്റിഅയച്ചത് . പരാതി പറയുന്നതിനു പകരം ഇറങ്ങി ജോലി ചെയ്യേണ്ടത് നമ്മുടെ കടമയാണ്. കൊവിഡ് കാലത്ത് പോലും കൊറോണ രോഗികളുടെ ചികിത്സയ്ക്കായി…

Read More

വെള്ളപ്പൊക്കത്തിൽ വീട്ടിനുള്ളിൽ കുടുങ്ങി നടി കനിഹ

ചെന്നൈ: മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിനുള്ളിൽ കുടുങ്ങിയതായി നടി കനിഹ. പുറത്തിറങ്ങാൻ കഴിയില്ലെന്നും ഇവിടെ നിന്ന് രക്ഷപ്പെടുത്തുക മാത്രമേ വഴിയുളളൂവെന്നും നടി വീടിന് പരിസരത്തുളള ദൃശ്യങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. കഴിഞ്ഞ ദിവസം അതിശക്തമായ കാറ്റിന്‍റേയും മഴയുടെയും ദൃശ്യങ്ങൾ നടി പങ്കുവെച്ചിരുന്നു. മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങൾ നടൻ റഹ്മാനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.  

Read More