ബെംഗളൂരു : നഗരത്തിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് നാലുദിവസം കഴിഞ്ഞിട്ടും പിടികൂടാൻ കഴിയാതെ വനംവകുപ്പ്. ചൊവ്വാഴ്ചയും ബൊമ്മനഹള്ളി, സിങസാന്ദ്ര തുടങ്ങിയ പ്രദേശങ്ങളിൽ മയക്കുവെടിവെക്കാനുള്ള സംവിധാനങ്ങളുമായി വനംവകുപ്പ് പരിശോധനനടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. അതേസമയം, പുലിയെ പിടികൂടാനായി മൈസൂരുവിൽ നിന്നുള്ള വനംവകുപ്പിന്റെ ആറംഗ ദൗത്യസംഘവും നഗരത്തിലെത്തി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടാൻ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഈ സംഘം. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ ബൊമ്മസാന്ദ്രയ്ക്ക് സമീപത്തെ കൃഷ്ണറെഡ്ഡി വ്യാവസായികമേഖലയിലെ ഒഴിഞ്ഞ കെട്ടിടത്തിൽ പോലീസ് പട്രോളിങ്സംഘം പുലിയെ കണ്ടിരുന്നു. എന്നാൽ, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കെട്ടിടത്തിലും പരിസരങ്ങളിലും മണിക്കൂറുകളോളം…
Read MoreTag: FOREST
വനപാലകരുടെ വെടിയേറ്റ് ചന്ദനമര മോഷ്ടാവ് മരിച്ചു
ബെംഗളൂരു : ബെന്നാർഘട്ട ദേശീയോദ്യാനത്തിന്റെ ഭാഗമായ കൽക്കരെ വനമേഖലയിൽ വനപാലകരുടെ വെടിയേറ്റ് ചന്ദനമര മോഷ്ടാവ് മരിച്ചു. കോലാർജില്ലയിലെ മാലൂർ സ്വദേശിയായ തിമ്മരായപ്പയാണ് (40) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. ചന്ദനമരം മോഷ്ടിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാരെ വടിവാളുകൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഇവർക്കുനേരെ വെടിയുതിർക്കേണ്ടിവന്നതെന്ന് അറിയിച്ചു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൽക്കരെയിൽ പട്രോളിങ്ങിനെത്തിയ വനംവകുപ്പ് ജീവനക്കാർ മരം മുറിക്കുന്ന ശബ്ദം കേട്ട് കാടിനുള്ളിലേക്ക് കയറുകയായിരുന്നു. ജീവനക്കാരെ കണ്ടതോടെ തിമ്മരായപ്പയും ഒപ്പമുണ്ടായിരുന്നയാളും വടിവാളുമായി ഇവർക്കെതിരെ തിരിഞ്ഞു. ആയുധമുപേക്ഷിച്ച് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവർ ആക്രമിക്കുകയായിരുന്നെന്ന് വനംവകുപ്പ് ജീവനക്കാർ പറഞ്ഞു.…
Read More