ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ തുല്യമായി വീതിക്കണം; ഹൈക്കോടതി

ബെംഗളൂരു: ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ ലഭിക്കുന്ന കുടുംബ പെന്‍ഷന്‍ തുല്യമായ ഓഹരികളായി വിഭജിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. ഒന്നോ അതിലധികമോ വിധവകള്‍ക്ക് ഫാമിലി പെന്‍ഷന്‍ ക്ലെയിം ചെയ്യാന്‍ റെയില്‍വേ സര്‍വീസസ് ഭേദഗതി ചട്ടങ്ങള്‍, 2016 പ്രകാരം അവകാശം ഉണ്ടെന്നും കോടതി പറഞ്ഞു. റെയില്‍വെ ജീവനക്കാരനായിരുന്ന, മരിച്ചയാളുടെ 40 വയസുള്ള രണ്ടാം ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കുടുംബ പെന്‍ഷന്റെ 50 ശതമാനം വിതരണം ചെയ്യാന്‍ റെയില്‍വേയോട് നിര്‍ദേശിച്ചു കൊണ്ട് ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവിടുകയായിരുന്നു. 2022 ജൂലൈയില്‍ ആദ്യ ഭാര്യയ്ക്കും അവരുടെ രണ്ട് കുട്ടികള്‍ക്കും…

Read More

സുരക്ഷ മാനദണ്ഡങ്ങൾ ഇല്ലാതെ പടക്കങ്ങൾ സ്റ്റോക്ക് ചെയ്യാൻ അനുമതി നൽകിയത് ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പടക്കങ്ങൾ സ്റ്റോക്ക് ചെയ്യാൻ ലൈസൻസ് നൽകിയ അധികൃതരുടെ നടപടി ഹൈക്കോടതി റദ്ദാക്കി. മുൻകരുതലുകൾ പാലിക്കാത്തതിന്റെ പേരിൽ നഗരത്തിലെ വിവിധ പടക്ക സ്റ്റോക്കുകളും വിൽപനശാലകളും പൂട്ടിയ റവന്യൂ ഇൻസ്‌പെക്ടർമാരുടെ നടപടി ചോദ്യം ചെയ്ത് നിരവധി പടക്ക വിൽപനക്കാർ നൽകിയ ഹർജി പരിഗണിച്ചു. എം.നാഗപ്രസന്നയുടെ ബെഞ്ചാണ് സർക്കാരിനെ ചൊടിപ്പിച്ചത്. പടക്ക സംഭരണത്തിന് അനുമതി നൽകുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.  

Read More

ഭാര്യയ്ക്ക് പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണമല്ല; ഹൈക്കോടതി 

കൊച്ചി: ഭാര്യയ്ക്കു പാചകം അറിയില്ലെന്നത് വിവാഹ മോചനത്തിനുള്ള കാരണമല്ലെന്ന് ഹൈക്കോടതി. യുവാവ് നൽകിയ വിവാഹ മോചന ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രന്റെയും സോഫി തോമസിന്റെയും ഉത്തരവ്. ഭാര്യയ്ക്ക് പാചകം അറിയില്ലെങ്കിൽ തനിക്കു ഭക്ഷണം ഉണ്ടാക്കുന്നില്ലെന്നു ഭർത്താവ് ഹർജിയിൽ പറഞ്ഞു. ഇത് വിവാഹ ബന്ധത്തിലെ ക്രൂരതയായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹ മോചനത്തിന് ഇത് കാരണമല്ലെന്ന് ബെഞ്ച് പറഞ്ഞു. 2012ലാണ് ദമ്പതികൾ വിവാഹിതരായത്. ബന്ധുക്കൾക്കു മുന്നിൽ വച്ച് ഭാര്യ മോശമായി പെരുമാറുന്നെന്നും തന്നെ ബഹുമാനിക്കുന്നില്ലെന്നും ഭർത്താവ് ഹർജിയിൽ ആരോപിച്ചു. 2013ൽ ഭർതൃവീട് വിട്ടുപോയ…

Read More