ബെംഗളുരു: പൂജ അവധിയോടാനുബന്ധിച്ച് കേരള ആർടിസി കൂടുതൽ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 17 മുതൽ 31 വരെ നാട്ടിലേക്കും തിരിച്ചും 14 സ്പെഷ്യൽ സർവീസുകൾ ആണ് നടത്തുക. കോഴിക്കോട് -4, എറണാകുളം -4, കണ്ണൂർ -2, മലപ്പുറം-1, തൃശൂർ -2, കോട്ടയം – 1, തിരുവനന്തപുരം -1 എന്നിങ്ങനെയാണ് അധിക സർവീസ് നടത്തുക. സ്പെഷ്യൽ ബസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
Read MoreTag: holiday
നഗരത്തിലെ സ്വകാര്യ സ്കൂളുകൾക്ക് നാളെ അവധി
ബംഗളൂരു: സ്വകാര്യ ബസ്, ഓട്ടോ ടാക്സി ബന്ദിനെ തുടർന്ന് നാളെ നഗരത്തിലെ സ്വകാര്യ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സ്കൂളിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്ന വാഹനങ്ങൾ പണിമുടക്കിൽ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അസോഷ്യേറ്റ് മാനേജ്മെന്റ് ഓഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജനറൽ സെക്രട്ടറി ഡി. ശശികുമാർ പറഞ്ഞു. ശക്തി പദ്ധതി നടപ്പിലാക്കിയതോടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബംഗളൂരു നഗരത്തിൽ ഓട്ടോ, ടാക്സി സ്വകാര്യ ബസ് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ബന്ദ് പ്രഖ്യാപിച്ചത്.
Read More