സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ 

ബെംഗളൂരു : സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധം അറിയിച്ച് നഗരത്തിലെ ഹോട്ടൽ ഉടമകൾ. ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും വൈദ്യുതി മന്ത്രി കെ.ജെ. ജോർജിനും കത്തെഴുതി. അനിയന്ത്രിത ലോഡ് ഷെഡ്ഡിംഗ് കാരണം ഹോട്ടൽ വ്യവസായം പല പ്രശ്നങ്ങളും നേരിടാൻ ആവശ്യമായ കോൾഡ് സ്റ്റോറേജ്, റെഫ്രിജറേറ്റർ, ഗ്രൈൻഡർ തുടങ്ങിയവയുടെ പ്രവർത്തനം തടസ്സപ്പെടുമെന്നും ഇത് ഹോട്ടൽ വ്യവസായത്തെ ബാധിക്കുമെന്നും സംഘടന പറഞ്ഞു. അനിയന്ത്രിത ലോഡ് ഷെഡ്ഡിങ്ങിൽ അതൃപ്തി അറിയിച്ചു ഹോട്ടൽ അസോസിയേഷൻ സർക്കാർ ഇടപെട്ട്…

Read More

പൊറോട്ടയും ബീഫും കടം നൽകിയില്ല; ഭക്ഷണത്തിൽ മണ്ണു വാരിയെറിഞ്ഞ് യുവാവ്

കൊല്ലം: പൊറോട്ടയും ബീഫും കടം നൽകാതിരുന്നതിനെ തുടർന്ന് ഭക്ഷണ സാധനങ്ങളിൽ മണ്ണ് വാരിയിട്ടതായി പരാതി. എഴുകോണിലെ അക്ഷരാ ഹോട്ടലിലാണ് സംഭവം. സംഭവത്തിൽ ചിറ്റാകോട് പുത്തൻനട ക്ഷേത്രത്തിന് സമീപം കെ എസ്‌ നിവാസിലെ അനന്തു(33)വിനെ കൊല്ലം എഴുകോൺ പോലീസ് അറസ്റ്റ് ചെയ്‌തു. മാറനാട് സ്വദേശികളായ രാധയും മകൻ തങ്കപ്പനും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. ഹോട്ടലിലെത്തിയ യുവാവ് പൊറോട്ടയും ബീഫ് കറിയും കടമായി ആവശ്യപ്പെട്ടു. എന്നാൽ മുൻപ് വാങ്ങിയതിന്റെ പണം തരാതെ ഇനി കടമായി ഭക്ഷണം തരില്ലെന്ന് പറഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കടയുടമ രാധയെ ദേഹോപദ്രവം ചെയ്യുകയും…

Read More