ബെംഗളൂരു: പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ പേരിൽ പ്രീ-ടേം പോളിസികൾ നൽകി മുതിർന്ന പൗരന്മാരെ കബളിപ്പിച്ച ദമ്പതികൾ പിടിയിൽ. സിസിബിയുടെ സൈബർ ക്രൈം സ്റ്റേഷൻ ഉദ്യോഗസ്ഥർ ആണ് ഇവരെ പിടികൂടിയത് . ഉദയ് ബി, തീർത്ഥ ഗൗഡ എന്നിവരാണ് അറസ്റ്റിലായ ദമ്പതികൾ. മുമ്പ് ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇരുവർക്കും ഇതേക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. കൊവിഡിന് ശേഷം ലഭിച്ചിരുന്ന വരുമാനം ഇരുവർക്കും തികയാതെ വന്നതോടെയാണ് ഇവർ ഇത്തരത്തിൽ ഒരു തട്ടിപ്പിലേക്ക് കടന്നത്. ദമ്പതികൾ ഇന്ദിരാനഗറിൽ ശ്രീനിധി ഇൻഫോസോഴ്സ് എന്ന പേരിൽ ഓഫീസ് തുടങ്ങി. ആ…
Read MoreTag: insurance
ബി.എം.ടി.സി.ജീവനക്കാർക്ക് 65 ലക്ഷത്തിന്റെ ഇൻഷുറൻസ്
ബെംഗളൂരു : ജീവനക്കാർക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് അപകടമരണ ഇൻഷുറൻസ് ഏർപ്പെടുത്തി ബി.എം.ടി.സി. അപകടമരണം സംഭവിച്ചാൽ 50 ലക്ഷം മുതൽ 65 ലക്ഷം വരെ കുടുംബത്തിന് ലഭിക്കുന്നതാണ് പദ്ധതി. അപകടത്തിൽ അംഗവൈകല്യം സംഭവിച്ചാൽ 40 ലക്ഷം രൂപവരേയും ലഭിക്കും. ഇതുസംബന്ധിച്ച കരാറിൽ തിങ്കളാഴ്ച ബി.എം.ടി.സി. മാനേജിങ് ഡയറക്ടർ ജി. സത്യവതിയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധി അസിംകുമാറും ഒപ്പുവെച്ചു. ബാങ്ക് ഓഫ് ഇന്ത്യയിൽ സാലറി അക്കൗണ്ടുള്ള ജീവനക്കാർക്കാണ് ഇൻഷുറൻസ് ലഭിക്കുക.
Read More