നായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് ധനസഹായം 

ബെംഗളുരു: നായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നഗരവികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തതായാണ് കര്‍ണാടക ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട്. നായയുടെ കടിയേറ്റ് പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്‌ടപരിഹാരമായി 5,000 രൂപ നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2001ലെ നായ്ക്കളുടെ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി വിഷയത്തില്‍…

Read More

കെഇഎ പരീക്ഷകളിൽ ഹിജാബ് വിലക്ക് ഇല്ലെന്ന് മന്ത്രി

ബംഗളൂരു: സർക്കാരിന് കീഴിലെ ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾക്കായി 18 നും 19 നുമായി കർണാടക എക്സാമിനേഷൻ അതോറിറ്റി നടത്തുന്ന പരീക്ഷകളിൽ ഹിജാബ് ധരിക്കുന്നത് വിലക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി എംസി സുധാകർ പറഞ്ഞു. സർക്കാർ നിയമന പരീക്ഷകളിൽ ബ്ലൂ ടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള കോപ്പിയടി വ്യാപകമായതോടെയാണ് പരീക്ഷാർത്ഥികൾക്ക് വസ്ത്രധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി കെഇഎ  എക്സിക്യൂട്ടീവ് ഡയറക്ടർ എസ് രമ്യ ഉത്തരവിറക്കിയത്.

Read More

ഓർഫനേജിലെ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു 

ബംഗളൂരു: കർണ്ണാടക മലയാളി കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആർ ആർ നഗർ ലഗെരെയിലുള്ള ബ്ലിസ് റൂറൽ ആൻഡ് അർബൻ ഡെവലപ്പ്മെന്റ് ഓർഫനേജിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു ഉച്ച ഭക്ഷണവും, ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ജവാഹർലാൽ നെഹ്‌റുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിനു കെ എം സി നേതാക്കളും പങ്കാളികളായി. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, വർഗീസ് ജോസഫ്, നിജോമോൻ, സെക്രട്ടറിമാരായ ശിവൻ കുട്ടി, ജസ്റ്റിൻ ജെയിംസ്, ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് ജിബി കെ ആർ നായർ,…

Read More

അനാഥാലയത്തിലെ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു 

ബംഗളൂരു: കർണ്ണാടക മലയാളി കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആർ ആർ നഗർ ലഗെരെയിലുള്ള ബ്ലിസ് റൂറൽ ആൻഡ് അർബൻ ഡെവലപ്പ്മെന്റ് ഓർഫനേജിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു. ഉച്ച ഭക്ഷണവും, ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ജവാഹർലാൽ നെഹ്‌റുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിനു കെ എം സി നേതാക്കളും പങ്കാളികളായി. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, വർഗീസ് ജോസഫ്, നിജോമോൻ, സെക്രട്ടറിമാരായ ശിവൻ കുട്ടി, ജസ്റ്റിൻ ജെയിംസ്, ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് ജിബി കെ ആർ നായർ,…

Read More

നഗരത്തിൽ പെൺവാണിഭം; യുവാവ് പിടിയിൽ 

ബെംഗളൂരു: നഗരത്തിൽ പെൺവാണിഭം നടത്തിവന്നിരുന്ന വിചാരണത്തടവുകാരൻ  പിടിയിലായി. ഇയാളുമായി സഹകരിച്ച മൂന്ന് പേരെ സിസിബി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സഞ്ജു എന്ന മഞ്ജുനാഥിനെയും കൂട്ടാളികളായ അരുൺ, രാഘവേന്ദ്ര, ദർശൻ എന്നിവരെയും ക്രിമിനൽ കേസിൽ സുദ്ദുഗുന്റെപാളയ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വേശ്യാവൃത്തി ആരംഭിച്ച മഞ്ജുനാഥ് ജയിലിൽ കഴിയുമ്പോൾ ആപ്പ് വഴി ഇടപാടുകാരുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഇതര സംസ്ഥാനക്കാരായ യുവതികളെ ഇയാൾ പണം നൽകി പ്രലോഭിപ്പിച്ച് നഗരത്തിലെത്തിച്ച് ഖുലിമാവിയിലെ വാടകവീട്ടിൽ പാർപ്പിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി പെൺകുട്ടികളെ ഈ വീട്ടിൽ പാർപ്പിച്ചതിന് സമാനമായ കുറ്റം ചുമത്തിയാണ് മഞ്ജുനാഥിനെ സുദ്ദുഗുന്റെപാളയ…

Read More

ലഗേജുകൾ എത്താൻ വൈകി; ഇൻഡിഗോ എയർലൈൻസിന് 70,000 രൂപ പിഴയിട്ട് കോടതി 

ബെംഗളൂരു: യാത്രക്കാരായ ദമ്പതികളുടെ പരാതിയിൽ ഇൻഡിഗോ എയർലൈൻസിന് 70,000 രൂപ കോടതി പിഴയിട്ടു. അവധിക്കാലം ആഘോഷിക്കാൻ പോർട്ട് ബ്ലെയറിലെത്തിയ ബെംഗളൂരു ദമ്പതികളാണ് ഇൻഡിഗോ എയർലൈൻസിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. പരിശോധിച്ച ലഗേജുകൾ കിട്ടാൻ വൈകിയ സാഹചര്യത്തിലാണ് ദമ്പതികൾ നിയമനടപടിക്കായി കോടതിയെ സമീപിച്ചത്. സിറ്റി ഉപഭോക്തൃ കോടതി അവർക്ക് അനുകൂലമായി വിധിക്കുകയും അതിനുള്ള സൗകര്യത്തിന് 70,000 രൂപ നഷ്ടപരിഹാരം ഇൻഡിഗോ എയർലൈൻസിനോട് ആവശ്യപ്പെടുകയും ചെയ്തു. 2021 നവംബർ 1 അവസാനത്തോടെയാണ് ബയപ്പനഹള്ളി നിവാസികളായ സുരഭി ശ്രീനിവാസും ഭർത്താവ് ബോല വേദവ്യാസ് ഷേണായിയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ…

Read More

റെയിൽവേ ജീവനക്കാരനെ ട്രെയിനിനുള്ളിൽ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : റെയിൽവേ ജീവനക്കാരനെ ട്രെയിനിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കലബുറഗി ചിത്താപുര വാടി ടൌൺ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കൊച്ചിനുള്ളിൽ സോളാപ്പൂർ സ്വദേശിയായ സിദ്ധപ്പ ദോഷട്ടി (38) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . വടപെട്ടി റെയിൽവേ സ്റ്റേഷനിലെ സിഗ്നൽ ജീവനക്കാരനായ സിദ്ധപ്പയെ ഒക്ടോബർ 17 മുതൽ കാണാനില്ലെന്ന് വീട്ടുകാർ പരാതിപ്പെട്ടിരുന്നു . തുടർന്ന് പോലീസിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം ഇയാളെ കണ്ടെത്തുകയായിരുന്നു . ഇതിനു പിന്നാലെയാണ് സിദ്ധപ്പയെ മരിച്ച നിലയിൽ കണ്ടെത്തിയത് . കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഇദ്ദേഹം കടുത്ത മാനസിക…

Read More

പ്രായമായ മാതാപിതാക്കളെ പരിചരിക്കേണ്ടത് കുട്ടികളുടെ ഉത്തരവാദിത്തം; ഹൈക്കോടതി

ബെംഗളൂരു: പ്രായമായ മാതാപിതാക്കളെ പരിചരിക്കേണ്ട നിയമപരവും മതപരവും ധാർമികവുമായ ഉത്തരവാദിത്തം കുട്ടികൾക്കാണെന്ന് ഹൈക്കോടതി. പിതാവിൽ നിന്ന് സ്വത്ത് സമ്മാനമായി വാങ്ങി വീട്ടിൽ നിന്ന് പുറത്താക്കിയ മകളുടെയും മരുമകന്റെയും പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ചീഫ് ജസ്റ്റിസ് പി ബി വരാലെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. മാതാപിതാക്കൾ സ്വത്ത് സമ്മാനിക്കുമ്പോൾ ഈ ബാധ്യത ഇനിയും വർദ്ധിക്കും. കൂടാതെ പിതാവ് ഗിഫ്റ്റ് ഡീഡായി സ്വത്ത് സമ്പാദിച്ചത് അസാധുവാക്കിയ തുമകുരു സോൺ പാരന്റൽ വെൽഫെയർ ആൻഡ് സീനിയർ സിറ്റിസൺസ് മെയിന്റനൻസ് ആക്ട് ട്രൈബ്യൂണൽ…

Read More

സംസ്ഥാനത്ത് പാൽ വില വീണ്ടും കൂട്ടുന്നു 

ബെംഗളൂരു : സംസ്ഥാനത്ത് പാൽവില വീണ്ടും ഉയർന്നേക്കും. ക്ഷീര കർഷകരും കർണാടക മിൽക്ക് ഫെഡറേഷനും വിലയുയർത്തണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതായും ജനുവരിയിൽ ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി കെ. വെങ്കടേഷ് പറഞ്ഞു. മിൽക്ക് ഫെഡറേഷൻ അഞ്ചുരൂപയാണ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും സർക്കാർ മൂന്നുരൂപയെങ്കിലും വർധിപ്പിക്കാൻ തയ്യാറാകുമെന്നാണ് വിവരം. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനും പാൽവില ലിറ്ററിന് മൂന്നുരൂപ വർധിപ്പിച്ചിരുന്നു. കാലിത്തീറ്റയുടെ വില വർധിച്ചതും ഉത്പാദനം കുറഞ്ഞതും ചൂണ്ടികാട്ടിയാണ് ക്ഷീരകർഷകർ വില വർധന ആവശ്യപ്പെട്ടിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഒരു ലിറ്റർ പാലിന് 48 രൂപമുതൽ 51 രൂപവരേയാണ് ഈടാക്കുന്നതെന്നും കെ.എം.എഫ്. ചൂണ്ടിക്കാട്ടുന്നു.…

Read More

ടിപ്പു സുൽത്താനെ അവഹേളിക്കുന്ന പോസ്റ്റർ; ബെളഗാവിയിൽ സുരക്ഷ ശക്തമാക്കി പോലീസ്

ബംഗളൂരു: ടിപ്പു സുൽത്താനെ അപമാനിച്ച്‌ പോസ്റ്ററുകൾ പതിച്ചതിനെ തുടർന്ന് ബെളഗാവിയിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു. ശനിയാഴ്ചയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ടിപ്പുവിനെ അപമാനിക്കുന്ന പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.  വാട്‌സ് ആപ്പിലൂടെ ഇത്തരം പോസ്റ്ററുകൾ ഷെയർ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ചിക്കോടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്.പി. ഗൗഡയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദർശിച്ചു. 50ലധികം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Read More