ഗൃഹലക്ഷ്മി യോജന; 99.52 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക്

ബെംഗളൂരു: ഗൃഹലക്ഷ്മി യോജനയുടെ പണം രജിസ്റ്റർ ചെയ്ത 99.52 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്റെ സർക്കാർ ആറുമാസം പൂർത്തിയാക്കിയതിന് ശേഷമുള്ള നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. 11,200 കോടി സർക്കാർ അനുവദിച്ചു. രജിസ്റ്റർ ചെയ്ത 99.52 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു. വിലക്കയറ്റത്തിൽ നിന്ന് കുടുംബം പുലർത്താൻ ബാധ്യസ്ഥരായ രാജ്യത്തെ സ്ത്രീകൾക്ക് അൽപ്പം ആശ്വാസം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. സുഖപ്രദമായ ജീവിതം കെട്ടിപ്പടുക്കാൻ ഞങ്ങൾ ഗൃഹലക്ഷ്മി പദ്ധതി നടപ്പിലാക്കുകയും പ്രതിമാസം 2,000 രൂപ സബ്‌സിഡി…

Read More

രാഷ്ട്രീയ ജീവിതത്തിൽ അനധികൃതമായ ഒരു പണ കൈമാറ്റം എങ്കിലും കാണിച്ചാൽ അന്ന് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കും ; മുഖ്യമന്ത്രി സിദ്ധരാമയ്യ 

ബെംഗളുരു: തന്റെ രാഷ്ട്രീയ ജീവിതത്തിൽ പണത്തിന് വേണ്ടി അനധികൃതമായി ഒറ്റ കൈമാറ്റം നടത്തിയെന്ന് കാണിച്ചാൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. യതീന്ദ്ര സിദ്ധരാമയ്യയുടെ വീഡിയോ മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പുറത്തുവിട്ടതിനെ തുടർന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.  

Read More

കുടിവെള്ള യൂണിറ്റുകൾക്ക് നടൻ പുനീത് രാജ് കുമാറിന്റെ പേര് നല്കാൻ സംസ്ഥാന സർക്കാർ ബിബിഎംപിക്ക് നിർദേശം നൽകി 

ബെംഗളൂരു: ശുദ്ധമായ കുടിവെള്ള യൂണിറ്റുകൾക്ക് നടൻ, കർണാടക രത്‌ന ഡോ. പുനീത് രാജ് കുമാറിന്റെ നാമനിർദ്ദേശം സംബന്ധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ബിബിഎംപിക്ക് നിർദേശം നൽകി. ബിബിഎംപിയുടെ കീഴിൽ ആയിരക്കണക്കിന് കുടിവെള്ള പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കലാകാരൻ, ഹൃദയ സമ്പന്നൻ, കർണാടകയുടെ രത്‌നം, ഡോ. പുനീത് രാജ്കുമാറിന്റെ സ്മരണയ്ക്കായി പദ്ധതിക്ക് പുനീത് രാജ്കുമാർ ശുദ്ധമായ കുടിവെള്ള യൂണിറ്റ് എന്ന് പേരിടണമെന്ന് വിവരാവകാശ പഠന മാനേജിംഗ് ട്രസ്റ്റി എസ്. അമരേഷ് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അഭ്യർഥിച്ചു. ഇത് ഗൗരവമായി പരിഗണിച്ച് ഇക്കാര്യത്തിൽ…

Read More

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ൽ മുഖ്യമന്ത്രിയുടെ മകൻ ഇടപ്പെട്ടതായി ആരോപണം

ബെംഗളൂരു: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ ഡോ. ​യ​തീ​ന്ദ്ര ഇ​ട​​പെ​ട്ടു​വെ​ന്നും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നു​മു​ള്ള ത​ര​ത്തി​ലു​ള്ള വി​ഡി​യോ പ്ര​ച​രി​ക്കു​ന്നു. സി​ദ്ധ​രാ​മ​യ്യ​ക്ക് സ്ഥ​ലം​മാ​റ്റ​ത്തി​നു​ള്ള നി​ർ​ദേ​ശം മ​ക​ൻ ന​ൽ​കു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണ് വി​ഡി​യോ. എ​ന്നാ​ൽ, ഇ​രു​വ​രും എ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. വ​രു​ണ മ​ണ്ഡ​ല​ത്തി​ലെ മു​ൻ എം.​എ​ൽ.​എ കൂ​ടി​യാ​ണ് യ​തീ​ന്ദ്ര. അ​തേ​സ​മ​യം, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ൽ സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ ഇ​ട​പെ​ട്ടു​വെ​ന്നും ഇ​താ​ണ് വി​ഡി​യോ തെ​ളി​യി​ക്കു​ന്ന​തെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി​യും ജെ.​ഡി.​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ആ​രോ​പി​ച്ചു. മൈ​സൂ​രു ജി​ല്ല​യി​ലെ പൊ​തു​പ​രി​പാ​ടി​ക്കി​ടെ യ​തീ​ന്ദ്ര ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​താ​ണ് വി​ഡി​യോ​യി​ലു​ള്ള​ത്. താ​ൻ ത​ന്ന അ​ഞ്ചു​പേ​രു​ടെ പ​ട്ടി​ക​യി​ൽ…

Read More

പ്രണയ പക യുവാവ് പെൺകുട്ടിയെ കൊലപ്പെടുത്തി

ബംഗളൂരു: പ്രണയത്തിലായിരുന്ന യുവാവ് കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി. ഹാസനിലെ അജിലിന് സമീപം കുന്തിബെട്ടയിലാണ് സംഭവം. സുചിത്ര (21) ആണ് കൊല്ലപ്പെട്ട പ്രണയിനി. തേജസ് ആണ് പ്രതി. ഇരുവരും ഹാസനു സമീപം മൊസാലെ ഹൊസള്ളി സർക്കാർ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ്. എന്നാൽ ഇരുവരും തമ്മിൽ വഴക്ക് നടക്കുകയും തുടർന്ന് പെൺകുട്ടിയോട് സംസാരിക്കുകയും വേണം എന്ന് പറഞ്ഞ് അവൻ അവളെ അടുത്തുള്ള കുന്തി മലയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെവെച്ച് അയാൾ അവളെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി വലിച്ചെറിയുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

Read More

പ്രണയ പക യുവാവ് പെൺകുട്ടിയേ കൊലപ്പെടുത്തി

ബംഗളൂരു: പ്രണയത്തിലായിരുന്ന യുവാവ് കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി. ഹാസനിലെ അജിലിന് സമീപം കുന്തിബെട്ടയിലാണ് സംഭവം. സുചിത്ര (21) ആണ് കൊല്ലപ്പെട്ട പ്രണയിനി. തേജസ് ആണ് പ്രതി. ഇരുവരും ഹാസനു സമീപം മൊസാലെ ഹൊസള്ളി സർക്കാർ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ്. എന്നാൽ  ഇരുവരും തമ്മിൽ വഴക്ക് നടക്കുകയും തുടർന്ന് പെൺകുട്ടിയോട് sസംസാരിക്കണം എന്ന് പറഞ്ഞ് അവൻ അവളെ അടുത്തുള്ള കുന്തി മലയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെവെച്ച് അയാൾ അവളെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി വലിച്ചെറിയുകയാണ് ഉണ്ടായതെന്ന് പോലീസ് പറയുന്നു.

Read More

വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി 

ബെംഗളൂരു: മൈസൂരുവിലെ കുവെമ്പു നഗറിലെ ജ്യോതി കോൺവെന്റിന് സമീപം വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മഞ്ജുള (41) ആണ് കൊല്ലപ്പെട്ടത്. സ്‌കൂളിൽ പോയി മകൾ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. എച്ച്.ഡി.കോട്ടിലെ സാമൂഹ്യക്ഷേമ വകുപ്പിൽ മാനേജരായ നാഗരാജിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട മഞ്ജുള. കഴുത്തിൽ സ്‌കാഫ് ചുറ്റി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. 26 വർഷം മുമ്പാണ് മഞ്ജുളയും നാഗരാജും വിവാഹിതരായത്. ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു. സഹോദരന്റെ മൂന്ന് വയസ്സുള്ള മകളെ ദത്തെടുത്തിരുന്നു. മഞ്ജുളയുടെ കഴുത്തിൽ കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ പോലീസ്…

Read More

സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ ആചാര്യന്മാരുടെ അനുഗ്രഹം തേടി ബി.വൈ വിജയേന്ദ്ര

ബെംഗളൂരു: ബി.ജെ.പിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ മഠങ്ങൾ സന്ദർശിച്ച് ബി.വൈ വിജയേന്ദ്ര. സംസ്ഥാന പര്യടനത്തിന് മുമ്പ് ആചാര്യന്മാരുടെ അനുഗ്രഹം തേടുകയാണ് ബി.വൈ വിജയേന്ദ്ര. സ്ഥാനമേൽക്കുന്നതിന് മുമ്പ് സിദ്ധഗംഗ മഠം, ആദിചുഞ്ചനഗിരി മഠം, സിദ്ധലിംഗേശ്വരൻ എന്നിവയുടെ സന്നിധിയിൽ പോയ വിജയേന്ദ്ര ഇപ്പോൾ സിരിഗെരെ ഉൾപ്പെടെ നിരവധി മഠങ്ങളും ഗുരുപീഠങ്ങളും സന്ദർശിക്കുന്നുണ്ട്. ഇന്ന് രാവിലെ റോഡ് മാർഗം ചിത്രദുർഗയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്രയ്ക്ക് വഴിനീളെ ബിജെപി പ്രവർത്തകർ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.

Read More

പ്രതിപക്ഷ നേതാവിനെ നാളെ പ്രഖ്യാപിക്കും 

ബെംഗളൂരു: സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ നാളെ പ്രഖ്യാപിക്കും. സംസ്ഥാന ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയെ തിരഞ്ഞെടുത്തിട്ട് ഒരാഴ്ച പിന്നിട്ടു. ഇതിന് പിന്നാലെയാണ് ഇതുവരെ ഒഴിഞ്ഞുകിടന്ന പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പ് നടന്നത്. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ നാളെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കും. ഞാനുൾപ്പെടെ നാലോ അഞ്ചോ സ്ഥാനാർത്ഥികളുണ്ട്. പാർട്ടി അനുവദിക്കുന്നവരെ ഞാൻ സ്വാഗതം ചെയ്യുന്നു. ഞാൻ അവർക്ക് പൂർണ സഹകരണം നൽകും,” മുൻ ഡിസിഎം ആർ. അശോകൻ വ്യക്തമാക്കി. ധവ്‌ലഗിരിയിലെ ഡോളർ കോളനിയിലെ യെദ്യൂരപ്പയുടെ…

Read More

മുരുക മഠാധിപതി ശിവമൂർത്തി ശരൺ ജയിൽ മോചിതനായി 

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജയിലിലായിരുന്ന ചിത്രദുർഗ മുരുക മഠാധിപതി ഡോ. ശിവമൂർത്തി ശരൺ ജയിൽ മോചിതനായി. രണ്ട് പോസ്‌കോ കേസുകളിൽ പെട്ടാണ് ഇയാൾ ജയിലിലായത്. നവംബർ എട്ടിന് ഒരു കേസിലെ വാദം കേട്ട് കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ടാമത്തെ കേസിലും നിലവിൽ ജാമ്യം അനുവദിച്ചിരിക്കുകയാണ്.

Read More