ബെംഗളൂരു: കാസർകോട് പള്ളിക്കരയിൽ റെയിൽവെ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജോലി സംബന്ധമായ മംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് അപകടം എന്നാണ് ലഭിച്ച വിവരം. വയനാട് കൽപ്പറ്റ സ്വദേശി ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. പള്ളിക്കര മസ്തിഗുഡ്ഡെയിൽ റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ബേക്കൽ ഭാഗത്ത് ട്രാക്കിൽ ഒരാൾ വീണു കിടക്കുന്നുവെന്ന വിവരം മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് കാസർകോട് റെയിൽവെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…
Read MoreTag: kasarkode
കൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു
കാസർക്കോട്: കളിക്കുന്നതിനിടെ കൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസര്‍കോട് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ – റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ വച്ചിരുന്ന കൊതുകുനാശിനി എടുത്തുകുടിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ എടുത്ത് കുടിക്കുകയായിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം. വിഷാംശം അകത്തുചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് മരണകാരണം.
Read More