വരൾച്ച ദുരിതാശ്വാസത്തിനായി സംസ്ഥാനത്തിന് പണം അനുവദിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ബെംഗളൂരു: വരൾച്ച ദുരിതാശ്വാസത്തിനായി കർണാടകക്ക് പണം അനുവദിക്കണമെന്ന് കേന്ദ്രത്തോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കടുത്ത വരൾച്ചയുടെ ആഘാതത്തിൽ വലയുന്ന കർണാടകക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 18,171 കോടി രൂപ അനുവദിക്കണമെന്ന് അദ്ദേഹം പാർലമെന്‍റിൽ പറഞ്ഞു. 123 വർഷത്തിനിടയിലെ ഏറ്റവും രൂഷമായ വരൾച്ചയാണ് കർണാടകയിൽ അനുഭവപ്പെടുന്നതെന്നും 35,162 കോടി രൂപയുടെ കൃഷിനാശമാണ് കണക്കാക്കിയിരിക്കുന്നതെന്നും ശൂന്യവേളയിൽ സഭയിൽ വിഷയം ഉന്നയിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു. 40-90 ശതമാനം വരെ വിളകൾ നശിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന്…

Read More