കോഴിക്കോട്: നിപ പരിശോധനക്കായി പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി റിസ്ക് അനുസരിച്ച് പട്ടികപ്പെടുത്തും. ജില്ലയിലാകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാഥമികമായ മുന്നൊരുക്കമാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്നും കോഴിക്കോട്ടെത്തിയ മന്ത്രി പറഞ്ഞു. ഇന്നലെ രാവിലെയാണ് സർക്കാർ സംവിധാനങ്ങൾക്ക് അസ്വാഭാവികമായ പ്രവർത്തനത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇയാളുടെ അടുത്ത ബന്ധുക്കളും ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. പ്രാഥമികമായ പരിശോധനകൾ ഇവിടെ തന്നെ നടത്തി. നിപയുടെ സാധ്യത സംശയിക്കപ്പെട്ടു. നിപയാണോയെന്ന് സ്ഥിരീകരിക്കാനായി പുനെയിലെ…
Read MoreTag: kozhikode
കണ്ണൂർ-ബെംഗളൂരു ട്രെയിൻ കോഴിക്കോട്ടേക്ക് സർവീസ് നീട്ടുന്നതിന് സാങ്കേതികാനുമതികൾ എല്ലാം പൂർത്തിയായിട്ടും റെയിൽവേയുടെ പച്ചക്കൊടി വൈകുന്നു
കോഴിക്കോട്: കോഴിക്കോട്ടുകാർ കാലങ്ങളായി കാത്തിരിക്കുന്ന, കണ്ണൂർ-ബെംഗളൂരു ട്രെയിൻ കോഴിക്കോട്ടേക്ക് സർവിസ് നീട്ടുന്നതിന് സാങ്കേതികാനുമതികൾ എല്ലാം പൂർത്തിയായിട്ടും റെയിൽവേയുടെ പച്ചക്കൊടി വൈകുന്നത് പ്രതിസന്ധിക്കിടയാക്കുന്നു. കോഴിക്കോട്ടുനിന്നുള്ള പതിനായിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാവുന്ന ട്രെയിൻ സർവിസാണ് റെയിൽവേയുടെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ അനന്തമായി നീളുന്നത്. നിലവിൽ ബെംഗളൂരുവിൽ നിന്ന് മംഗളൂരു വഴിയുള്ള ട്രെയിൻ കണ്ണൂരിൽ ആറു മണിക്കൂർ നിർത്തിയിടുകയാണ് ചെയ്യുന്നത്. ഈ സമയം കോഴിക്കോട്ടേക്ക് സർവിസ് നീട്ടിയാൽ ഉത്തര മലബാറിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. എന്നാൽ, ആദ്യഘട്ടം മുതൽതന്നെ റെയിൽവേ ഉദ്യോഗസ്ഥർ ഇതിന് പലവിധ തടസ്സവാദങ്ങളും ഉന്നയിച്ചിരുന്നു. കോഴിക്കോട്…
Read Moreപെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട സംഭവം; പ്രതി നഗ്നചിത്രങ്ങളും വീഡിയോയും പകർത്തിയതായി പോലീസ്
കോഴിക്കോട് : തൊട്ടിൽപ്പാലത്ത് നിന്നും 19കാരിയെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ ജുനൈദിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതി കുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പകർത്തിയതായി പോലീസ് പറഞ്ഞു. സ്വകാര്യ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിയെ ബുധനാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റലിൽ നിന്നും കാണാതാവുന്നത്. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ സഹപാഠികളോട് വിവരം തേടുകയായിരുന്നു. ആൺസുഹൃത്തിനൊപ്പം വൈകിട്ടോടെ ബൈക്കിൽ പോയി എന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ…
Read Moreനറുക്കെടുപ്പിൽ ഓണസമ്മാനമായി മദ്യം ഓഫർ ചെയ്ത് കൂപ്പൺ ; യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ഓണസമ്മാനമായി നറുക്കെടുപ്പിൽ മദ്യം നൽകുമെന്ന് കൂപ്പൺ അച്ചടിച്ച് വിതരണം ചെയ്‌ത യുവാവ് അറസ്റ്റിൽ. ബേപ്പൂർ ഇട്ടിച്ചിറപറമ്പ് കയ്യിടവഴിയിൽ വീട്ടിൽ ഷിംജിത്തി(36)നെയാണ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശരത് ബാബുവും സംഘവും പിടികൂടിയത്. ആയിരം കൂപ്പണുകളാണ് ഇയാൾ അച്ചടിച്ചത്. ഇതിൽ നടത്തിയ 300 കൂപ്പണുകളുടെ കൗണ്ടറും 700 കൂപ്പണുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മദ്യം സമ്മാനമായി നൽകുന്ന കൂപ്പണുകൾ അടിച്ചിറക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് മുന്നറിയിപ്പ് നൽകിയിരുന്നു.
Read More