ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും അവരുടെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍, താരദമ്പതികള്‍ ഇതുവരെയും ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരാധകരും പ്രേക്ഷകരും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുകയാണ്. ഹിന്ദുസ്ഥാൻ ടൈംസാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് റിപ്പോര്‍ട്ട് ആദ്യമായി പുറത്തുവിട്ടിരിക്കുന്നത്. ഉടൻ തന്നെ ഇരുവരും ഇക്കാര്യം ഔദ്യോഗികമായി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നത്. ദമ്പതികള്‍ക്ക് വാമിക എന്നൊരു മകളുണ്ട്. ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ക്യൂട്ട് കപ്പിള്‍സാണ് അനുഷ്‌കയും കോലിയും. അടുത്തിടെ ഇരുവരെയും മുംബൈയിലെ ഒരു സ്വകാര്യ…
Read MoreTag: Latestnews
ഐഎസ്ആര്‍ഒയുടെ കൗണ്ട് ഡൗണുകള്‍ക്ക് പിന്നിലെ ശബ്ദസാന്നിധ്യമായിരുന്ന എന്‍ വളര്‍മതി അന്തരിച്ചു
ചെന്നൈ : ഐഎസ്ആര്‍ഒയുടെ കൗണ്ട് ഡൗണുകള്‍ക്ക് പിന്നിലെ ശബ്ദസാന്നിധ്യമായിരുന്ന ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ഐഎസ്ആര്‍ഒ അഭിമാന ദൗത്യമായ ചന്ദ്രയാന്‍3 ന്റെ വിജയകരമായ വിക്ഷേപണത്തിലും വളര്‍മതി തന്റെ ശബ്ദം നല്‍കി. ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിര്‍മിത റഡാര്‍ ഇമേജിംഗ് ഉപഗ്രഹമായ, റിസാറ്റ് ഒന്നിന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ സ്‌മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ അബ്ദുള്‍ കലാം പുരസ്‌കാരം 2015ല്‍ കരസ്ഥമാക്കിയത് വളര്‍മതിയായിരുന്നു. 1984ലാണ് വളര്‍മതി ഐഎസ്ആര്‍ഒയുടെ ഭാഗമാകുന്നത്. ഇന്ത്യയുടെ അഭിമാന ദൗത്യങ്ങളായ ഇന്‍സാറ്റ്…
Read More