ഹൈദരാബാദ്: ഹോട്ടലിലെ ബിരിയാണിയിൽ പല്ലിയുടെ വാൽ കണ്ടെത്തി. രാജേന്ദ്രനഗറിലെ ഡെക്കാൻ എലൈറ്റ് ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ബിരിയാണിയിലാണ് പല്ലിവാൽ കണ്ടെത്തിയത്. ബിരിയാണി കഴിച്ച എട്ട് പേർക്ക് അസുഖം ബാധിച്ചിട്ടുണ്ട്. ഹോട്ടലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താവ് ആവശ്യപ്പെട്ടു. ബിരിയാണിയിലെ പല്ലിവാലിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ബിരിയാണിയിൽ കണ്ടെത്തിയത് പല്ലിവാലാണെന്ന വാദം തള്ളി ഹോട്ടൽ ഉടമ രംഗത്ത് വന്നു. ബിരിയാണിയിലുണ്ടായിരുന്നത് മീനാണെന്നാണ് ഹോട്ടൽ അധികൃതരുടെ വാദം. ഒരാൾ ഫിഷ് ബിരിയാണി ഓർഡർ ചെയ്തിരുന്നു. ഹോട്ടലിന്‍റെ പുറത്ത് നിന്ന് ഡിസ്പോസിബിൾ പ്ലേറ്റിലാണ് അത് കഴിച്ചത്.…
Read More