ബെംഗളൂരു: സൗത്ത് കൊടുവള്ളിയിൽ നിന്ന് ഡിസംബർ 30 മുതൽ കാണാതായ വിദ്യാർഥി ബെംഗളൂരുവിൽ എത്തിയതായി വിവരം. കുട്ടിയെ കുറിച്ച് വിവരം ലഭിച്ചതായി കൊടുവള്ളി എസ്.ഐ. അനൂപ് അരീക്കര അറിയിച്ചു. സൗത്ത് കൊടുവള്ളി ഇടക്കണ്ടിവീട്ടിൽ അഷ്റഫിന്റെ മകൻ ആദിൽ ബിൻ അഷ്റഫിനെ(14) ആണ് കാണാതായത്. കൊടുവള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ ആദിൽ ബിൻ അഷ്റഫ് മുപ്പതിന് വൈകീട്ട് കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ നിന്ന് യശ്വന്ത്പുർ എക്സ്പ്രസിൽ കയറി 31-ന് രാവിലെ ബെംഗളൂരു യശ്വന്ത്പുർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതായാണ് വിവരം.
Read MoreTag: missing
രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങിയ വിമാനത്താവള ജീവനക്കാരിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം
ബെംഗളൂരു: രാത്രിജോലിക്കു ശേഷം മടങ്ങിയ വിമാനത്താവള ജീവനക്കാരിയെ കഴിഞ്ഞ 5 ദിവസമായി കാണാനില്ലെന്ന് പരാതിയുമായി കുടുംബം. വിമാനത്താവളത്തിലെ കാബ് കമ്പനിയിലെ ബുക്കിങ് ഏജന്റായ നേത്രയെ(27)യാണ് കാണാതായത്. ഡിസംബർ 29ന് രാവിലെ ജോലി പൂർത്തിയാക്കിയശേഷം മടങ്ങിയ ഇവരുടെ ഫോൺ നിലവിൽ സ്വിച്ച് ഓഫാണ്. തുമക്കൂരുവിലുള്ള കുടുംബം ബെംഗളൂരുവിലെത്തി അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാത്തതിനെ തുടർന്നു പോലീസിൽ പരാതി നൽകുകയായിരുന്നു. ഒരു മാസത്തിനിടെ വിമാനത്താവളത്തിൽ നിന്നു കാണാതാകുന്ന രണ്ടാമത്തെ ജീവനക്കാരിയാണു നേത്ര. ഡിസംബർ 3ന് ഇൻഡിഗോ വിമാനക്കമ്പനി ജീവനക്കാരിയായ 22 വയസ്സുകാരിയെ കാണാതായതായി പോലീസിൽ പരാതി ലഭിച്ചിരുന്നു. ഒരു…
Read Moreയുവതിയെയും മൂന്നു വയസുകാരനായ മകനെയും കാണാതായതായി പരാതി
ബെംഗളൂരു: മംഗളൂരുവില്‍ ഗര്‍ഭിണിയായ യുവതിയെയും മൂന്നു വയസുകാരനായ മകനെയും കാണാതായതായി ഭര്‍ത്താവിന്റെ പരാതി. ബജ്പെ മേഖലയിലെ കെപി നഗറിലെ സ്വദേശിയായ അഹമ്മദ് മഖ്സൂദ് ആണ് ഭാര്യ ഷറീന(24)യെയും മൂന്നു വയസുകാരന്‍ മകന്‍ മുഹമ്മദ് തൊഹറിനെയും കാണാതായതായി പരാതി നല്‍കിയത്. ഡിസംബര്‍ 11 രാത്രി മുതല്‍ ഇരുവരെയും കാണുന്നില്ലെന്നാണ് 13ന് ബജ്പെ പോലീസ് സ്റ്റേഷനില്‍ അഹമ്മദ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഷറീന നിലവില്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്നും അഹമ്മദ് പറഞ്ഞു. ആറ് വര്‍ഷം മുന്‍പാണ് ഷറീനയും അഹമ്മദും വിവാഹിതരായത്. ഡിസംബര്‍ 11ന് അര്‍ദ്ധരാത്രി ഏകദേശം 2.45നാണ്…
Read Moreവിദ്യാർത്ഥികളെ കാണാതായി
കൊച്ചി: സ്കൂളിൽ പോയി മടങ്ങി വരുന്നതിനിടെ രണ്ട് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. എറണാകുളം പെരുമ്പാവൂരിൽ നിന്നാണ് സ്കൂൾ വിദ്യാർത്ഥികളായ കുട്ടികളെ കാണാതായത്. പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ അലേഖ (14,) നിഖില ലക്ഷ്മി (14) എന്നിവരെയാണ് കാണാതായത്. ഇരുവരും സ്കൂൾ യൂണിഫോമിലാണ്. ഉച്ചയ്ക്ക് 12 മണിക്കാണ് സ്കൂൾ വിട്ടത്. എന്നാൽ ഏറെ വൈകിയും കുട്ടികളെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കാണാതായ വിദ്യാർത്ഥിനികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreകാണാതായ മലയാളി അഭിഭാഷക ബെംഗളുരുവിൽ സുരക്ഷിതയെന്ന് ബന്ധുക്കൾ
ബെംഗളുരു: ദിവസങ്ങൾക്ക് മുൻപ് കാണാതായ ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളി അഭിഭാഷക സുരക്ഷിതയെന്ന് കുടുംബം. ബെംഗളുരുവിൽ സുരക്ഷിത സ്ഥലത്ത് ഷീജ ഉണ്ടെന്ന് കുടുംബം അറിയിച്ചു. അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക് ട്രെയിനിൽ യാത്ര പുറപ്പെട്ട ഷീജയെ കഴിഞ്ഞ 9 മുതൽ ആണ് കാണാതായത്. ബന്ധുക്കൾക്ക് ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് പരാതി നൽകുകയായിരുന്നു. ജോലിയിലെ മാനസിക സമ്മർദ്ദം മൂലമാണ് ഷീജ മാറി നിന്നത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ കുടുംബം പുറത്ത് വിട്ടിട്ടില്ല.
Read Moreപതിനേഴുകാരി 50കാരനായ ഹിന്ദി അധ്യാപകനൊപ്പം ഒളിച്ചോടി
ലഖ്നോ: 17കാരിയായ മകളെ 50കാരനായ ഹിന്ദി അധ്യാപകൻ തട്ടിക്കൊണ്ടുപോയെന്ന് രക്ഷിതാക്കളുടെ പരാതി. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് വിദ്യാർഥിനിയെ കാണാതായത്. വീട്ടിൽനിന്നും 30,000 രൂപയും ആഭരണങ്ങളും എടുത്താണ് വിദ്യാർഥിനി അധ്യാപകനൊപ്പം പോയതെന്ന് പോലീസ് പറഞ്ഞു. ബഹ്‌റൈച്ചിൽ നിന്നുള്ള അധ്യാപകന്‍റെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ബസ് സ്റ്റോപ്പുകളിലും റെയിൽവേ സ്റ്റേഷനുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പരാതിയിൽ പോലീസ് ആദ്യം കേസെടുത്തിരുന്നില്ലെന്നും പിന്നീട് ജില്ല പോലീസ് മേധാവിയെ കണ്ടപ്പോഴാണ് കേസെടുക്കാൻ തയാറായതെന്നും വിദ്യാർഥിനിയുടെ പിതാവ് പറഞ്ഞു.…
Read Moreമംഗളൂരുവിലേക്ക് വന്ന യുവാവിനെ കാണാതായതായി പരാതി
ബംഗളൂരു: മംഗളൂരുവിലേക്ക് വന്ന യുവാവിനെ കാണാതായതായി പരാതി. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മധൂർ ചെന്നക്കോട്ടെ കൃഷ്ണയുടെ മകൻ അനിൽ കുമാറിനെ (36) കാണാനില്ലെന്നാണ് പരാതി. സഹോദരൻ നൽകിയ പരാതിയിൽ വിദ്യാനഗർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ മാസം 28ന് ബേക്കറി ജോലിക്കായി മംഗളൂരുവിലേക്ക് പോയതായിരുന്നു പരാതിയിൽ പറയുന്നത്. 31ന് രാത്രി ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോൺ സ്വിച് ഓഫായി. ബന്ധുക്കൾ മംഗളൂരുവിലെത്തി വ്യാപക അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Read Moreകേരളത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ ഉഡുപ്പിയിൽ നിന്ന് കണ്ടെത്തി
ബെംഗളൂരു : കണ്ണൂർ മട്ടന്നൂര്‍ വനിതാ ഹോമില്‍ നിന്ന് കാണാതായ അഞ്ച് പെൺകുട്ടികളെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വനിതാ ശിശുക്ഷേമ വകുപ്പിനുകീഴിലുള്ള വനിതാ ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായത്. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. സ്ഥാപന അധികൃതർ ചൊവ്വാഴ്‌ച രാവിലെ മട്ടന്നൂർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തിങ്കള്‍ രാത്രി ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കേരള പോലീസ് കർണാടക പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വൈകിട്ടോടെ ഉഡുപ്പി റെയിൽവേ സ്റ്റേഷൻ പരിസരത്ത്…
Read More