ബെംഗളൂരു: രാജ്യത്ത് ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെ പ്രസവിച്ചാല്‍ പോരെന്ന ബിജെപി എംഎല്‍എ ഹരീഷ് പൂഞ്ജയുടെ പ്രസ്താവന വിവാദത്തില്‍. മുസ്ലീങ്ങള്‍ നാല് കുട്ടികളെ പ്രസവിക്കുമ്പോള്‍ ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെയാണ് പ്രസവിക്കുന്നത്. ഇങ്ങനെ പോയാല്‍ ജനസംഖ്യയില്‍ ഹിന്ദുക്കളുടെ എണ്ണം 20 കോടിയും മുംസ്ലീങ്ങളുടെ എണ്ണം 80 കോടിയുമാകുമെന്നും ഉഡുപ്പി എംഎൽഎ ബെൽത്താങ്ങടിയിൽ പറഞ്ഞു. രാജ്യത്ത് മുസ്ലീങ്ങളുടെ എണ്ണം പെരുകുന്നു. മുസ്ലീങ്ങള്‍ ഭൂരിപക്ഷമായാല്‍ രാജ്യത്തെ ഹിന്ദുക്കളുടെ അവസ്ഥ ചിന്തിക്കാന്‍ കഴിയുന്നതിലും ദയനീയമായിരിക്കുമെന്നും പൂഞ്ജ പറഞ്ഞു. പ്രസ്താവന വൈറലായതിന് പിന്നാലെ പ്രതിഷേധവും ഉയർന്നു. സമൂഹത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി…
Read MoreTag: MLA
മുൻ എംഎൽഎയ്ക്ക് പാമ്പ് കടിയേറ്റു
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ നിയമസഭാ മണ്ഡലത്തിലെ മുൻ ബി.ജെ.പി എം.എൽ.എ സഞ്ജീവ മത്തന്തൂരിന് പാമ്പുകടിയേറ്റു. വീട്ടുവളപ്പിൽ നിൽക്കുമ്പോഴാണ് പാമ്പ് കടിച്ചത്. ഉടൻ തന്നെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഞ്ജീവ മഠന്തൂർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാമ്പിന്റെ വിഷം വ്യാപിക്കുന്നതിന് മുമ്പ് മറ്റന്തൂരിന് ഡോക്ടർ അടിയന്തര ചികിത്സ നൽകി. സഞ്ജീവ മത്തന്തൂർ ഇപ്പോൾ അടിയന്തര ചികിത്സയിൽ സുഖം പ്രാപിച്ചു എന്നാണ് വിവരം.
Read Moreവിവാദം ചൂടുപിടിച്ചതോടെ റിയാലിറ്റി ഷോയിൽ നിന്നും കോൺഗ്രസ് എംഎൽഎ പിന്മാറി
ബെംഗളുരു: കോൺഗ്രസ് എംഎൽഎ പ്രദീപ് ഈശ്വർ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പിന്മാറി. എംഎൽഎ യുടെ റിയാലിറ്റി ഷോ പ്രവേശനം വിവാദമായതോടെയാണ് പിന്മാറിയത്. 100 ദിവസം എംഎൽഎ പൊതു ജീവിതത്തിൽ നിന്നും അകന്നു നിൽക്കുന്നതിനെതിരെ സന്നദ്ധ സംഘടനകൾ പരാതി നൽകിയിരുന്നു. എന്നാൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ വെറും 3 മണിക്കൂർ മാത്രമാണ് ഷോയിൽ ചിലവഴിച്ചതെന്ന് എംഎൽഎ പറഞ്ഞു.
Read More