ചെന്നൈ : വിവിധപദ്ധതികൾക്കുള്ള കേന്ദ്രവിഹിതം ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വെള്ളിയാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കൂടിക്കാഴ്ച സൗഹാർദപരമായിരുന്നെന്നും ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പ്രവൃത്തികൾക്കുള്ള പണം അനുവദിക്കുക, സമഗ്ര ശിക്ഷാ അഭിയാനുള്ള കേന്ദ്രവിഹിതം തടഞ്ഞുവെച്ചത് അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും സ്റ്റാലിൻ ഉന്നയിച്ചത്. തമിഴ്‌നാട്ടിൽനിന്നുള്ള മീൻപിടിത്തക്കാർ ശ്രീലങ്കയിൽ അറസ്റ്റിലാവുന്ന സംഭവങ്ങൾ തടയുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളടങ്ങിയ നിവേദനവും മുഖ്യമന്ത്രി സമർപ്പിച്ചു. പ്രധാനമന്ത്രിയെ ഷാൾ അണിയിച്ച സ്റ്റാലിൻ തമിഴ്‌നാട്ടിൽനിന്നുള്ള…
Read MoreTag: modi
തേജസ് യുദ്ധവിമാനത്തില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ബെംഗളൂരു: തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധവിമാനത്തില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ തദ്ദേശീയമായ കഴിവുകളില്‍ തന്റെ ആത്മവിശ്വാസം വര്‍ധിക്കുന്നതായി യാത്രക്ക് പിന്നാലെ മോദി എക്‌സില്‍ കുറിച്ചു. യാത്രാനുഭവം പങ്കുവക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ്. പ്രതിരോധ നിര്‍മ്മാണ രംഗത്തെ രാജ്യത്തിന്റെ കഴിവിലുള്ള തന്റെ വിശ്വാസം വര്‍ധിപ്പിക്കുന്നു. രാജ്യത്തിന്റെ പര്യാപ്തതയില്‍ അഭിമാനം പകരുന്നതായിരുന്നു യാത്ര’ ‘ഇന്ന് തേജസില്‍ പറക്കുമ്പോള്‍ നിസംശയം പറയാന്‍ കഴിയും. കഠിനാദ്ധ്വനവും അര്‍പ്പണബോധവും കാരണം ലോകത്ത് സ്വാശ്രയ മേഖലയില്‍ മറ്റാരെക്കാളും പുറകില്‍ അല്ല ഇന്ത്യയെന്ന്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനും ഡിആര്‍ഡിഒയ്ക്കും എച്ച്എഎല്ലിനും ഒപ്പം എല്ലാ ഇന്ത്യക്കാര്‍ക്കും ഹൃദയം…
Read Moreവിഎസിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കേരള മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെയെന്ന് ആശംസിച്ചു. “മുൻ കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ജിയുടെ ജന്മദിനത്തിന്റെ പ്രത്യേക അവസരത്തിൽ ആശംസകൾ. പതിറ്റാണ്ടുകളായി അദ്ദേഹം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. അദ്ദേഹവുമായുള്ള എന്റെ ഇടപെടലുകൾ ഞാൻ ഓർക്കുന്നു. പ്രത്യേകിച്ച് ഞങ്ങൾ രണ്ട് പേരും അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിആയിരിക്കുമ്പോൾ. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ, പ്രധാനമന്ത്രി മോദി എക്‌സിൽ പോസ്റ്റ് ചെയ്തു.
Read Moreസുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു; പ്രസംഗം നിർത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പൊതുപരിപാടിയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണപ്പോള്‍ പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കൊപ്പമുള്ള ഡോക്ടര്‍മാരുടെ സംഘത്തോട് അദ്ദേഹത്തെ പരിശോധിക്കാനും വൈദ്യസഹായം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഡല്‍ഹി പാലം എയര്‍ബേസില്‍ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു മോദിയുടെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ (എസ്.പിജി) അംഗം കുഴഞ്ഞു വീണത്.
Read More