ആഘോഷ രാവൊരുക്കി “നൻമ കാർണിവൽ-2025”

ബെംഗളൂരു : നിരവധി കലാകായിക പരിപാടികളോടെ”നൻമ കാർണിവൽ 2025″ ഫെബ്രുവരി 8,9 തീയതികളിൽ വി.ബി.എച്ച്.സി അപ്പാർട്ട്മെൻ്റിൽ വച്ച് ആഘോഷിച്ചു. രക്തദാന ക്യാമ്പോടെ ശനിയാഴ്ച പരിപാടികൾക്ക് തുടക്കമായി. വി.വി.എസ്.സി പ്രസിഡൻ്റ് ശ്രീ വെങ്കട്ടരാജൻ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. വി.വി.എ.എ.ഒ.എ പ്രസിഡൻ്റ്  ശ്രീ ലോകേഷ് പി മുഖ്യാതിഥിയായിരുന്നു. വിബിഎച്ച്സി യിലെ വിവിധ കലാകാരീ കലാകാരൻമാരുടെ പരിപാടികൾക്കൊപ്പം ശ്രീ അഷ്കർ കലാഭവനും ടീമും അവതരിപ്പിച്ച മാജിക് ഡാൻസ്, നാട്യക്ഷേത്ര,74X തുടങ്ങിയ നൃത്തവിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി. എൻ എസ് ആർട്ട്സ് ക്ലാസ്സിൽ…

Read More