ചെന്നൈ : വിവിധപദ്ധതികൾക്കുള്ള കേന്ദ്രവിഹിതം ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വെള്ളിയാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കൂടിക്കാഴ്ച സൗഹാർദപരമായിരുന്നെന്നും ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പ്രവൃത്തികൾക്കുള്ള പണം അനുവദിക്കുക, സമഗ്ര ശിക്ഷാ അഭിയാനുള്ള കേന്ദ്രവിഹിതം തടഞ്ഞുവെച്ചത് അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും സ്റ്റാലിൻ ഉന്നയിച്ചത്. തമിഴ്‌നാട്ടിൽനിന്നുള്ള മീൻപിടിത്തക്കാർ ശ്രീലങ്കയിൽ അറസ്റ്റിലാവുന്ന സംഭവങ്ങൾ തടയുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളടങ്ങിയ നിവേദനവും മുഖ്യമന്ത്രി സമർപ്പിച്ചു. പ്രധാനമന്ത്രിയെ ഷാൾ അണിയിച്ച സ്റ്റാലിൻ തമിഴ്‌നാട്ടിൽനിന്നുള്ള…
Read MoreTag: Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം;രണ്ടാഴ്ച നീളുന്ന പരിപാടികളുമായി ബിജെപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം. ഇന്ന് തുടങ്ങി ഗാന്ധിജയന്തി ദിനം വരെ നീളുന്ന വിവിധ ആഘോഷങ്ങളാണ് ബി.ജെ.പി.യുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്‌തിരിക്കുന്നത്. വിവിധ സംസ്‌ഥാനങ്ങളിൽ വ്യത്യസ്‌ത രീതിയിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുക. മരം നടൽ, ശുചീകരണം, രക്‌തദാന ക്യാമ്പ് തുടങ്ങിയ സാമൂഹികസേവന പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം ജന്മദിനത്തിൽ പ്രധാനമന്ത്രി നിർവഹിക്കും. ഡൽഹിയിലെ ദ്വാരകയിൽ യശോഭൂമി എന്ന പേരിൽ നിർമ്മിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ കൺവൻഷൻ ആൻഡ് എക്‌സ്‌പോ സെന്ററിന്റെ ആദ്യഘട്ടം മോദി രാജ്യത്തിനു സമർപ്പിക്കും. രാവിലെ 11 മണിക്കാണ്…
Read More