രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണം; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജുന ഖാർഗെയുടെ പേര് ഉയർന്നുവരുമ്പോൾ, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യൻ സഖ്യത്തിലെ ചില സഖ്യകക്ഷികൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജുന ഖാർഗെയെ പിന്തുണച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിൽ മല്ലികാർജുന ഖാർഗെയുടെ പേര് പരാമർശിച്ചിരുന്നു. എഎപിയും അത് പിന്തുണച്ചു. അതോടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മല്ലികാർജുന ഖാർഗെയുടെ പേര് ഉയർന്നു. എന്നാൽ, ഖാർഗെയ്ക്ക് പകരം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. ഇന്ന് കെപിസിസി ഓഫീസിന് സമീപമുള്ള ഭാരത്…

Read More

ചായ നൽകുന്ന റോബോട്ട് !! ചിത്രം പങ്കുവെച്ച് നരേന്ദ്ര മോദി  

ഗുജറാത്ത് : ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമിരുന്ന് റോബോട്ട് നൽകുന്ന ചായ ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വൈറൽ. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനിടെ ബുധനാഴ്ചയാണ് മോദി അഹമ്മദാബാദിലെ റോബോട്ടിക്സ് ഗാലറി സന്ദർശിച്ചത്. റോബോട്ടിക്സ് എക്സിബിഷനിൽ നിന്നുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഗുജറാത്ത് സയൻസ് സിറ്റിയിലെ ആകർഷകമായ റോബോട്ടിക്സ് ഗാലറി, നമുക്ക് ചായ നൽകുന്ന റോബോട്ടിന്റെ ചിത്രം കാണാതെ പോകരുത്! എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. റോബോട്ട് സാങ്കേതിക വിദ്യ ആളുകളെ പരിചയപ്പെടുത്തുന്നതിനാണ് റോബോട്ടിക് ഗാലറി…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം;രണ്ടാഴ്ച നീളുന്ന പരിപാടികളുമായി ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം. ഇന്ന് തുടങ്ങി ഗാന്ധിജയന്തി ദിനം വരെ നീളുന്ന വിവിധ ആഘോഷങ്ങളാണ് ബി.ജെ.പി.യുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്‌തിരിക്കുന്നത്. വിവിധ സംസ്‌ഥാനങ്ങളിൽ വ്യത്യസ്‌ത രീതിയിലാണ്‌ ആഘോഷങ്ങൾ സംഘടിപ്പിക്കുക. മരം നടൽ, ശുചീകരണം, രക്‌തദാന ക്യാമ്പ് തുടങ്ങിയ സാമൂഹികസേവന പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം ജന്മദിനത്തിൽ പ്രധാനമന്ത്രി നിർവഹിക്കും. ഡൽഹിയിലെ ദ്വാരകയിൽ യശോഭൂമി എന്ന പേരിൽ നിർമ്മിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ കൺവൻഷൻ ആൻഡ് എക്‌സ്‌പോ സെന്ററിന്റെ ആദ്യഘട്ടം മോദി രാജ്യത്തിനു സമർപ്പിക്കും. രാവിലെ 11 മണിക്കാണ്…

Read More

സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു; പ്രസംഗം നിർത്തി പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: പൊതുപരിപാടിയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണപ്പോള്‍ പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കൊപ്പമുള്ള ഡോക്ടര്‍മാരുടെ സംഘത്തോട് അദ്ദേഹത്തെ പരിശോധിക്കാനും വൈദ്യസഹായം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഡല്‍ഹി പാലം എയര്‍ബേസില്‍ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു മോദിയുടെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ (എസ്.പിജി) അംഗം കുഴഞ്ഞു വീണത്.

Read More