ബെംഗളൂരു: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ. ഗുരുതരമായ കുറ്റം ചുമത്തി സ്‌കൂൾ അധ്യാപകനെ കമാരിപ്പേട്ട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 23നായിരുന്നു സംഭവം. കുട്ടികളെ ഉച്ചഭക്ഷണം കഴിക്കാൻ വിട്ടപ്പോൾ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സ്‌കൂൾ മുറിയിൽ വെച്ചാണ് പ്രതിയായ അധ്യാപകൻ 11 വയസ്സുകാരിയെ പീഡിപ്പിച്ചത്. വിദ്യാർത്ഥിനിയുടെ കൈകളിലും കാലുകളിലും സ്പർശിച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read MoreTag: pocso
പീഡനക്കേസിൽ ഗർഭ പരിശോധന നിർബന്ധമാണെന്ന് കോടതി
ബെംഗളൂരു: ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഗർഭ പരിശോധനയ്ക്ക് നിർബന്ധമായും വിധേയരാക്കണമെന്ന് ഹൈക്കോടതി. കാലതാമസം ഇല്ലാതെ ഗർഭം അലസിപ്പിക്കുന്നതിനാണിത്. പോക്സോ കേസുകൾ രജിസ്റ്റർ ചെയ്താൽ ഉടൻ മറ്റ് മെഡിക്കൽ പരിശോധനയ്ക്ക് ഒപ്പം ഗർഭം ഉണ്ടോയെന്ന് കൂടെ പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. അനേക്കലിൽ പീഡനത്തിനിരയായ 17 കാരിയുടെ ഗർഭം അലസിപ്പിക്കാനുള്ള അനുമതി നൽകി കൊണ്ടാണ് കോടതി ഉത്തരവിനൊപ്പമാണ് കോടതി ഈ നിർദേശം കൂടെ അറിയിച്ചത്.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കി; 4 പോലീസുകാർ അറസ്റ്റിൽ
ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ തമിഴ്നാട്ടിൽ നാല് പോലീസുകാർ അറസ്റ്റിൽ. സുഹൃത്തിനൊപ്പം വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ വിദ്യാർത്ഥിയെയാണ് പോലീസ് സംഘം ആക്രമിച്ചത്. സബ് ഇൻസ്പെക്ടർ ബി. ശശികുമാർ, കോൺസ്റ്റബിൾമാരായ രാജപാണ്ഡ്യൻ, സിദ്ധാർത്ഥൻ, ജെ. പ്രസാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ സ്വകാര്യ ജ്വല്ലറിയിൽ ജോലി ചെയ്ത് വരികയായിരുന്ന പെൺകുട്ടി സ്ഥാപനത്തിന് അവധിയായതോടെയാണ് ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന സുഹൃത്തിനെ കാണാൻ പോയതായിരുന്നു. ഒരു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടെ നാല് പോലീസുകാർ ഇവരുടെ അടുത്ത് എത്തി ചോദ്യം…
Read More