ബെംഗളൂരു: ഹാവേരിയിൽ യുവതിയെയും സുഹൃത്തിനെയും സദാചാര പൊലീസിങ് നടത്തി മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ മൊഴി. ഹോട്ടൽമുറിയിൽവെച്ച് മർദിച്ചശേഷം തന്നെ വിജനമായ മൂന്നു സ്ഥലങ്ങളിൽ കൊണ്ടുപോയി ഏഴുപേർ കൂട്ട മാനഭംഗത്തിനിരയാക്കിയതായും ശേഷം മൂന്നുപേർ തന്നെ കാറിൽ ഒരു ബസ് സ്റ്റോപ്പിൽ ഇറക്കിവിടുകയായിരുന്നെന്നും അവർ വിഡിയോ സന്ദേശത്തിൽ ആരോപിച്ചു. പ്രതികൾക്കെതിരെ കർശന നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഹംഗലിലെ ഒരു ഹോട്ടലിൽ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ ബുധനാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉത്തര കന്നടയിലെ സിർസി സ്വദേശിയാണ് യുവതി. ബുർഖ ധരിച്ച് യുവതി…
Read MoreTag: policing
‘സംസ്ഥാനത്തെ സർക്കാർ ജീവിച്ചിരിപ്പുണ്ടോ?’ ദമ്പതികളെ അക്രമിച്ച കേസിൽ പ്രതികരിച്ച് ബൊമ്മെ
ബെംഗളൂരു: ഹവേരി ജില്ലയിലെ ഹനഗലിലെ റസിഡൻഷ്യൽ ലോഡ്ജിൽ ദമ്പതികളെ അക്രമികൾ ആക്രമിച്ച സംഭവത്തെ ശക്തമായി അപലപിച്ച് മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. നിരപരാധികളെ ആക്രമിച്ച എല്ലാവരെയും ഉടൻ പിടികൂടി കടുത്ത ശിക്ഷ നൽകണമെന്ന് ബൊമ്മൈ ആവശ്യപ്പെട്ടു. യുവതിയെ മർദിച്ചതിനും കാറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയി ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഒരു സ്ത്രീയെ ഇങ്ങനെ അധിക്ഷേപിച്ചതിന് ശേഷം കൊള്ളസംഘങ്ങളെ വെറുതേ വിടുന്നത് കണ്ടാൽ സംസ്ഥാനത്ത് സർക്കാർ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നൊരു സംശയം. ഇത്രയും നീചമായ നടപടിയുണ്ടായിട്ടും മുഖ്യമന്ത്രി സിദ്ധരാമയ്യ മൗനം പാലിക്കുന്നത് എന്തുകൊണ്ട്?…
Read Moreയുവതീയുവാക്കൾക്കു നേരെ വീണ്ടും സദാചാര ആക്രമണം
ബെംഗളൂരു: ഹവേരി ജില്ലയിലെ ഹംഗലിൽ യുവതീയുവാക്കൾക്കു നേരേ ആൾക്കൂട്ടത്തിന്റെ സദാചാര ആക്രമണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായതെങ്കിലും ബുധനാഴ്ചയാണ് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഹംഗൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒരു മുറിയിലിരിക്കുന്ന യുവതിയുടെയും യുവാവിന്റെയും ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. മുറിയിലേക്ക് ഇരച്ചെത്തിയ ഒരുസംഘമാളുകൾ ഇവരെ ക്രൂരമായി മർദിക്കുന്നതും ചോദ്യം ചെയ്യുന്നതും കാണാം. രണ്ടു മതവിഭാഗങ്ങളിൽ പ്പെട്ടവരാണിവരെന്നതുൾപ്പെടെയുള്ള പരാമർശങ്ങളും അക്രമികൾ നടത്തുന്നുണ്ട്.
Read Moreസഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചു; മലയാളി വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു
ബെംഗളൂരു: സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം ആവർത്തിക്കുന്നതായി ആക്ഷേപം. ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥിനിയോട് സംസാരിച്ചു നിന്ന സഹപാഠികളായ മലയാളി യുവാക്കളെ സദാചാര ഗുണ്ടകൾ വളഞ്ഞ് ചോദ്യം ചെയ്തു. സ്ഥലത്ത് എത്തിയ പോലീസ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. ബണ്ട്വാൾ പെരുവായിലാണ് കാസർകോട് ഉപ്പള സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് ഇരയായത്. കുഡ്ഡുപ്പടവിൽ നിന്ന് ബസിൽ വന്നിറങ്ങിയ യുവാക്കൾ ഉപ്പളയിലേക്ക് ബസ് കാത്തു നിൽക്കുന്നതിനിടെ കണ്ടുമുട്ടിയ വിദ്യാർത്ഥിയോട് സംസാരിക്കുകയായിരുന്നു. ഇതോടെയാണ് കുറച്ച് പേർ സംഘടിച്ചെത്തി വിദ്യാർത്ഥികളെ വളയുകയായിരുന്നു. അവർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ വിട്ല പോലീസ്…
Read Moreസഹപാഠികളായ വിദ്യാർത്ഥികളോട് സംസാരിച്ച വിദ്യാർത്ഥിക്ക് നേരെ സദാചാര ആക്രമണം
ബെംഗളൂരു: സഹപാഠികളായ വിദ്യാർത്ഥികളോട് സംസാരിച്ചതിന് വിദ്യാർത്ഥിക്ക് നേരെ സദാചാര ആക്രമണം. ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത് മൂഡബിദ്രിയിൽ ബസ് സ്റ്റോപ്പിലാണ് അക്രമം നടന്നത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ നടന്ന സംഭവത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് പോലീസ് നടപടിയുണ്ടായത്. മൂഡബിദ്രി സ്വദേശികളായ എ.പ്രേംകുമാർ(24),കെ.അഭിലാഷ്(25),സഞ്ജെഗ്ഡെ(28),പി.വിനീഷ്(27) എന്നിവരാണ് അറസ്റ്റിലായത്. മൂഡബിദ്രി സ്വദേശിയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ കെ.ഫർഹാനാണ്(19) അക്രമത്തിന് ഇരയായത്. സഹപാഠികളായ രണ്ട് കുട്ടികളെ കണ്ട ഫർഹാൻ ബംഗളൂരുവിലേക്കുള്ള ബസ് കാത്തു നിൽക്കുന്നതിനിടെ അവരുമായി സംസാരിക്കുകയായിരുന്നു. ഇത് കണ്ട നാലംഗ…
Read More