ബെംഗളൂരു: ഹലസൂർ ശ്രീ അയ്യപ്പ ട്രസ്റിന്റെയും സപ്താഹ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പതിനാറാമത് ശ്രീമത് ഭാഗവത സപ്താഹ യജ്ഞം ഒക്ടോബർ 29 നാളെ മുതൽ യഞ്ജാചാര്യൻ കണ്ട മംഗല പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും. ഒക്ടോബർ 29 മുതൽ നവംബർ 5 വരെ നടക്കുന്ന യഞ്ജത്തിൽ വിവിധ പൂജകളും വഴിപാടുകളും സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ മുൻകൂറായി ബുക്ക് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9972750004 എന്ന നമ്പറിൽ ബന്ധപ്പെടുക
Read MoreTag: pooja
പൂജ അവധി; കേരളത്തിലേക്ക് 14 സ്പെഷ്യൽ സർവീസുകളുമായി കേരള ആർടിസി
ബെംഗളുരു: പൂജ അവധിയോടാനുബന്ധിച്ച് കേരള ആർടിസി കൂടുതൽ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 17 മുതൽ 31 വരെ നാട്ടിലേക്കും തിരിച്ചും 14 സ്പെഷ്യൽ സർവീസുകൾ ആണ് നടത്തുക. കോഴിക്കോട് -4, എറണാകുളം -4, കണ്ണൂർ -2, മലപ്പുറം-1, തൃശൂർ -2, കോട്ടയം – 1, തിരുവനന്തപുരം -1 എന്നിങ്ങനെയാണ് അധിക സർവീസ് നടത്തുക. സ്പെഷ്യൽ ബസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
Read Moreപൂജ അവധി; ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും
ബെംഗളുരു: പൂജ അവധിക്ക് മുന്നോടിയായി ആർടിസി ബസുകളുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് ആരംഭിക്കും. ഒക്ടോബർ 18 ന്റെ ബുക്കിങ് ആണ് ഇന്ന് ആരംഭിക്കുന്നത്. ഒക്ടോബർ 20 ൽ ആണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. അന്നത്തെ ബുക്കിങ് ഉടൻ തുടങ്ങുമെന്നും ആർടിസി അറിയിച്ചു. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു. സ്വകാര്യ ബസുകളിലെ ബുക്കിങ് കഴിഞ്ഞ മാസം തന്നെ തുടങ്ങിയിരുന്നു. എന്നാൽ മിതമായ നിരക്കിൽ നാട്ടിൽ പോയി വരാൻ കൂടുതൽ ആളുകൾക്കും കേരള, കർണാടക ആർടിസി കളെ തന്നെ ആശ്രയിക്കേണ്ടി വരും.
Read Moreപൂജ അവധിയ്ക്ക് ഇനിയും ഒന്നര മാസം; ട്രെയിൻ ടിക്കറ്റുകൾ തീർന്നു, ആർടിസി പ്രത്യേക ബസുകളും പ്രഖ്യാപിക്കും
ബെംഗളൂരു : ഒക്ടോബറിൽ പൂജ അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് കാലി. ഒക്ടോബർ 23-നാണ് പൂജ അവധി. തിങ്കളാഴ്ച ആയതിനാൽ തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയാണ് ഭൂരിഭാഗംപേരും നാട്ടിലേക്കുപോകുന്നത്. അതിനാൽ ഒക്ടോബർ 20, 21 തീയതികളിലെ എല്ലാ തീവണ്ടികളിലും ടിക്കറ്റുകൾ തീർന്നു. തൊട്ടടുത്ത ദിവസങ്ങളിൽ ചില തീവണ്ടികളിൽ ഏതാനുംസീറ്റുകൾ ബാക്കിയുണ്ട്. മംഗളൂരുവഴി കണ്ണൂരിലേക്കുപോകുന്ന കണ്ണൂർ എക്സ്‌പ്രസിലും (16511), രാവിലെ 6.10-ന് എറണാകുളത്തേക്കുപോകുന്ന എറണാകുളം എക്സ്‌പ്രസിലുമാണ് (12677) സീറ്റുകളുള്ളത്. കന്യാകുമാരി എക്സ്‌പ്രസ് (16526), കൊച്ചുവേളി എക്സ്‌പ്രസ് (16315), യെശ്വന്തപുര-കണ്ണൂർ (16527) എന്നീ തീവണ്ടികളെല്ലാം വെയ്റ്റിങ് ലിസ്റ്റിലാണ്. അവധിയോടനുബന്ധിച്ച്…
Read More