പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ബ്ലെസി ചിത്രം ആടുജീവിതത്തിലെ നജീബ്. ചിത്രത്തിനായി 30 കിലോയോളം ഭാരമാണ് താരം കുറച്ചത്. ഇപ്പോഴിതാ ചിത്രത്തിനായി താരം കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടി. നജീബിന്റെ ലുക്ക് നിലനിര്‍ത്താനായി പൃഥ്വിരാജ് ഭക്ഷണം കഴിച്ചിരുന്നില്ലെന്നും ഷൂട്ടിനിടയില്‍ പലപ്പോഴും തളര്‍ന്നു വീണിട്ടുണ്ട് എന്നുമാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പൃഥ്വി ഭക്ഷണം കഴിച്ചിരുന്നില്ല. ട്യൂബിലൂടെ ലിക്യുഡ് ഐറ്റംസ് മാത്രമായിരുന്നു അപ്പോൾ കഴിക്കാൻ പറ്റിയിരുന്നത്. മരുഭൂമിയായതിനാല്‍ ടെന്റോ മറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ഒന്ന് രണ്ട് സീനൊക്കെ…
Read More