ബെംഗളൂരു: ജീവൻ ഭീമാ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ന്യൂ തിപ്പസാന്ദ്രയിൽ അനധികൃതമായി പടക്കങ്ങൾ വിതരണം ചെയ്യുന്ന ഗോഡൗണിൽ സിസിബി പോലീസ് റെയ്ഡ് നടത്തി. ന്യൂ തിപ്പസാന്ദ്ര മെയിൻ റോഡിലെ ദഹിയ എന്ന മാർട്ടിൽ ലൈസൻസ് എടുക്കാതെ ഗോഡൗണിൽ അനധികൃതമായി പടക്കങ്ങൾ വിതരണം ചെയ്യുകയായിരുന്നു. മുൻകരുതൽ നടപടികളൊന്നും സ്വീകരിക്കാതെയാണ് പടക്കങ്ങൾ വിതരണം ചെയ്യുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ റെയ്ഡ് നടത്തി 1.25 ലക്ഷം രൂപയുടെ പടക്കങ്ങൾ പിടികൂടി. പ്രതികൾക്കെതിരെ ജീവൻ ഭീമാ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read MoreTag: Raid
സംസ്ഥാനത്തുടനീളം ലോകായുക്ത റെയ്ഡ്
ബെംഗളൂരു: ബെംഗളൂരു നഗരമുൾപ്പെടെ സംസ്ഥാനത്തുടനീളം ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയതിന്റെ രേഖകൾ ലോകായുക്ത ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
Read Moreകോളേജ് വിദ്യാർത്ഥികൾ മദ്യശാലയിൽ ഡിജെ പാർട്ടി നടത്തി; പോലീസ് റെയ്ഡ്
ബംഗളൂരു: മണിപ്പാലിലെ പ്രമുഖ കോളജ് വിദ്യാർഥികൾ മദ്യശാലയിൽ ഡിജെ പാർട്ടി നടത്തി. ശനിയാഴ്ച രാത്രി പരിപാടികൾ കഴിഞ്ഞ് ഏതാനും വിദ്യാർഥികൾ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചതിനെ തുടർന്ന് പോലീസ് ഞായറാഴ്ച മദ്യശാല റെയ്ഡ് നടത്തി. മദ്യം കഴിച്ചും ഹുക്കയിൽ ലഹരിപ്പുകയെടുത്തും ആഘോഷം പൊടിപൊടിക്കുന്ന രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദേശത്തു നിന്നുമുള്ളവർ പഠിക്കുന്ന കോളേജിലെ വിദ്യാർത്ഥികളാണ് മണിപ്പാൽ വിദ്യാനഗറിലെ ബാറിൽ കൂത്താടിയത്. അനുമതി വാങ്ങാതെ ഇത്തരം പാർട്ടി നടത്താൻ സൗകര്യം ഒരുക്കി എന്നതിന് റെയ്ഡിന് ശേഷം ബാർ ഉടമക്കെതിരെ മണിപ്പാൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Read More