യശ്വന്ത്പുര സ്റ്റേഷൻ ലോക നിലവാരത്തിലേക്ക്‌

ബംഗളൂരു: യശ്വന്ത്പുര റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ആകുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. 377 കോടി രൂപ നിക്ഷേപം നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ സന്ദർശിച്ച മന്ത്രി ദക്ഷിണ പശ്ചിമ ഡിവിഷനൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മെട്രോ, റോഡ്, റെയിൽ സംവിധാനങ്ങൾ ഒന്നിക്കുന്ന മോഡൽ ഗതാഗത ഹബ്ബാണ്. ഭാവിയിലെ വികസനം കൂടി ലക്ഷ്യമിട്ടാണ് സ്റ്റേഷനുകൾ നിർമ്മിക്കുന്നത്. കുട്ടികളുടെ കളി സ്ഥലം, റൂഫ് ടോപ്പ് റെസ്റ്റോറന്റ്, തദ്ദേശീയ സ്കൂളുകളുടെ സ്റ്റാളുകൾ എന്നിവ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

ട്രെയിനിൽ ഇനി വെയ്റ്റിംഗ് ലിസ്റ്റ് ഉണ്ടാവില്ല!!! പുതിയ നീക്കവുമായി റെയിൽവേ 

ന്യൂഡൽഹി: ട്രെയിൻ യാത്രാ ടിക്കറ്റിംഗിലെ വെയ്റ്റിങ് ലിസ്റ്റ് സമ്പൂർണമായി ഒഴിവാക്കാനുള്ള ആലോചനയുമായി റയിൽവേ. കൂടുതൽ സ്ലീപ്പർ-ജനറൽ കോച്ചുകളുമായി കൂടുതൽ ട്രെയിനുകൾ കൊണ്ടുവരാനാണു നീക്കം. പുതുതായി 3,000ത്തോളം ട്രെയിനുകൾ അനുവദിക്കുമെന്നും റിപ്പോർട്ടുണ്ട്. അടുത്ത അഞ്ചു വർഷത്തിനിടയിൽ എല്ലാവർക്കും ടിക്കറ്റ് ലഭ്യമാക്കുക. ട്രെയിൻ യാത്രക്കാരുടെ എണ്ണം കുത്തനെ വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. കഴിഞ്ഞ എപ്രിലിനും ഒക്ടോബറിനും ഇടയിലുള്ള വിവരം അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു ആലോചനയിലേക്ക് മന്ത്രാലയം കടന്നത്. ജനറൽ-സ്ലീപ്പർ കോച്ചുകൾ അടങ്ങുന്ന നോൺ-എ.സി യാത്രക്കാരിൽ വൻ വർധനയാണ് ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  

Read More

നവംബർ 13 ന് പത്ത് റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്ന് ലഷ്ക്കർ ഭീഷണി

ദില്ലി: ഉത്തരേന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾക്ക് ലഷ്ക്കർ ഭീഷണി. ഹരിയാന, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ പത്തു റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്നാണ് ലഷ്കർ ഭീഷണിയുള്ളത്. ഈ സംസ്ഥാനങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ നവംബർ 13 ന് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ലഷ്ക്കർ കമാൻഡർ കരീം അൻസാരിയുടേതാണ് ഭീഷണിക്കത്ത്. പത്തു റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്തും, നവംബർ 15 ന് ഹരിയാന ജഗദാരി വൈദ്യുതി നിലയവും തകർക്കുമെന്നും ഭീഷണിയുണ്ട്. കശ്മീരിലെ ഭീകരരെ വധിച്ചതിന് പ്രതികാരമെന്നും കത്തിൽ പറയുന്നു. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ വർധിപ്പിച്ചെന്ന്…

Read More

നവംബർ 13 ന് പത്ത് റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്ന് ലഷ്ക്കർ ഭീഷണി

ഡൽഹി: ഉത്തരേന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾക്ക് ലഷ്കർ ഭീഷണി. ഹരിയാന, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ 10 സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്നാണ് ലഷ്കർ ഭീഷണി. ഈ സംസ്ഥാനങ്ങളിലെ സ്റ്റേഷനുകളിൽ നവംബർ 13 സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ലഷ്‌ക്കർ കമാൻഡർ കരീം അൻസാരിയുടേതാണ് ഭീഷണിക്കത്ത്. പത്തു സ്റ്റേഷനുകളിൽ സ്ഫോടനം നടത്തും, നവംബർ 15 ന് ഹരിയാന ജഗദാരി വൈദ്യുതി നിലയവും തകർക്കുമെന്നും ഭീഷണിയുണ്ട്. കശ്മീരിലെ ഭീകരരെ വധിച്ചതിന് പ്രതികാരമെന്നും കത്തിൽ പറയുന്നു. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ വർധിപ്പിച്ചതായി പോലീസ് അറിയിച്ചു.

Read More

ക​ണ്ണൂ​ർ-ബെം​ഗ​ളൂ​രു ട്രെ​യി​ൻ കോ​ഴി​ക്കോ​ട്ടേ​ക്ക് സ​ർ​വീ​സ് നീ​ട്ടു​ന്ന​തി​ന് സാ​ങ്കേ​തി​കാ​നു​മ​തി​ക​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടും റെ​യി​ൽ​വേ​യു​ടെ പ​ച്ച​ക്കൊ​ടി വൈകുന്നു 

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ടു​കാ​ർ കാ​ല​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ന്ന, ക​ണ്ണൂ​ർ-ബെം​ഗ​ളൂ​രു ട്രെ​യി​ൻ കോ​ഴി​ക്കോ​ട്ടേ​ക്ക് സ​ർ​വി​സ് നീ​ട്ടു​ന്ന​തി​ന് സാ​ങ്കേ​തി​കാ​നു​മ​തി​ക​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടും റെ​യി​ൽ​വേ​യു​ടെ പ​ച്ച​ക്കൊ​ടി വൈ​കു​ന്ന​ത് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്നു. കോ​ഴി​ക്കോ​ട്ടു​നി​ന്നു​ള്ള പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​വു​ന്ന ട്രെ​യി​ൻ സ​ർ​വി​സാ​ണ് റെ​യി​ൽ​വേ​യു​ടെ അ​ന്തി​മ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത്. നി​ല​വി​ൽ ബെം​ഗ​ളൂ​രു​വി​ൽ​ നി​ന്ന് മം​ഗ​ളൂ​രു വ​ഴി​യു​ള്ള ട്രെ​യി​ൻ ക​ണ്ണൂ​രി​ൽ ആ​റു മ​ണി​ക്കൂ​ർ നി​ർ​ത്തി​യി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​സ​മ​യം കോ​ഴി​ക്കോ​ട്ടേ​ക്ക് സ​ർ​വി​സ് നീ​ട്ടി​യാ​ൽ ഉ​ത്ത​ര മ​ല​ബാ​റി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും. എ​ന്നാ​ൽ, ആ​ദ്യ​ഘ​ട്ടം മു​ത​ൽ​ത​ന്നെ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തി​ന് പ​ല​വി​ധ ത​ട​സ്സ​വാ​ദ​ങ്ങ​ളും ഉ​ന്ന​യി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട്…

Read More

യുടിഎസ് ആപ്പിൽ ഇനി ദൂര പരിധി പ്രശ്നമല്ല;എവിടെ നിന്നും ടിക്കറ്റ് എടുക്കാം 

തിരുവനന്തപുരം : സ്റ്റേഷന്‍ കൗണ്ടറില്‍ പോകാതെ ടിക്കറ്റെടുക്കാവുന്ന മൊബൈല്‍ ആപ്പായ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്.) റെയില്‍വേ കൂടുതല്‍ ജനോപകാരപ്രദമാക്കി. ഇനിമുതല്‍ എവിടെയിരുന്നും വിദൂരത്തുള്ള സ്റ്റേഷനില്‍നിന്ന് മറ്റൊരിടത്തേക്കു ജനറല്‍ ടിക്കറ്റ് എടുക്കാം. ഉദാഹരണത്തിന് പത്തനംതിട്ടയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കു പോകാന്‍ ടിക്കറ്റെടുക്കാം. പക്ഷേ, മൂന്നുമണിക്കൂറിനകം യാത്രചെയ്തിരിക്കണമെന്നുമാത്രമാണ് നിബന്ധന. ഇതുവരെ നമ്മള്‍ നില്‍ക്കുന്ന പരിസരപ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍നിന്നു മാത്രമേ ഈ ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ടിക്കറ്റെടുക്കുമ്പോള്‍ സ്റ്റേഷന്റെ 25 കിലോമീറ്റര്‍ പരിധിക്കകത്തുമായിരിക്കണം. അതാണിപ്പോള്‍ ദൂരപരിധിയില്ലാതാക്കിയത്. യു.ടി.എസ്. ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടിയതിനാലാണ് പുതിയ…

Read More