ബെംഗളൂരു: അര്‍ധരാത്രിയായിട്ടും ഷോപ്പിങ് മാളില്‍നിന്ന് തിരികെപോകാന്‍ കൂട്ടാക്കാതിരുന്ന യുവതി മാളിലെ ജീവനക്കാരനെയും പോലീസിനെയും ആക്രമിച്ചു. കോറമംഗലയിലെ ഷോപ്പിങ് മാളിലാണ് സംഭവം. മാളില്‍വെച്ച് ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്ത യുവതി, അഡുഗോഡി പോലീസ് സ്‌റ്റേഷനില്‍വെച്ചാണ് വനിതാ പോലീസുകാരെ ആക്രമിച്ചത്. ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ 28-കാരിയാണ് ഷോപ്പിങ് മാളില്‍ അതിക്രമം കാട്ടിയത്. കോറമംഗലയിലെ പി.ജി. ഹോസ്റ്റലില്‍ താമസിക്കുന്ന യുവതി സിനിമ കാണാനായി രാത്രി 10.30-ഓടെയാണ് മാളിലെത്തിയത്. സിനിമ കഴിഞ്ഞിട്ടും ഒരുമണിക്കൂര്‍ കൂടി യുവതി മാളില്‍ ചിലവഴിച്ചു. പിന്നീട് ഷോപ്പിങ് മാള്‍ അടയ്ക്കാനാകുന്ന സമയമായപ്പോള്‍…
Read More