ബെംഗളൂരു : സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നമ്മ മെട്രോയിൽ സ്ത്രീകൾക്കുവേണ്ടി ഒരു കോച്ചുകൂടി. നിലവിലുള്ള കോച്ചിന് പുറമേയാണ് മറ്റൊരു കോച്ച് ഉൾപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുന്നത്. ഒരുമാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ട്രെയിനുകളിലും സ്റ്റേഷനുകളിലും സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമം കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ രണ്ടുമാസത്തിനിടെ ലൈംഗികാതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി മൂന്നു പരാതികളാണ് മെട്രോ റെയിൽ കോർപ്പറേഷന് ലഭിച്ചത്. പുതുവത്സര ആഘോഷം നടന്ന ഡിസംബർ 31-ന് കബൺ പാർക്കിൽ നിന്ന് മജെസ്റ്റിക്കിലേക്ക് കയറിയ യുവതിക്കുനേരെ ട്രെയിനിനുള്ളിൽ വെച്ച് ലൈംഗികാതിക്രമമുണ്ടായത് ഏറെ വിവാദങ്ങൾക്ക്…
Read MoreTag: special
ക്രിസ്മസ് അവധി; സ്പെഷ്യൽ ബസ് പ്രഖ്യാപിച്ച് കർണാടക ആർടിസി
ബെംഗളൂരു: ക്രിസ്മസ് തിരക്ക് കൂടുതലുള്ള 22 ന് മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് രണ്ട് ഐരാവത് എസി സ്പെഷ്യൽ ബസുകളാണ് കർണാടക ആർടിസി അനുവദിച്ചത്. കൂടാതെ ആലപ്പുഴയിലേക്ക് എസി മൾട്ടി ആക്സിൽ സർവീസിലേക്കുള്ള ബുക്കിംഗ് ഇന്ന് തുടങ്ങും
Read Moreക്രിസ്മസ് അവധി; സ്പെഷ്യൽ ബസ് പ്രഖ്യാപിച്ച് കർണാടക ആർടിസി
ബെംഗളൂരു: ക്രിസ്മസ് തിരക്ക് കൂടുതലുള്ള 22 ന് മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് രണ്ട് ഐരാവത് എസി സ്പെഷ്യൽ ബസുകളാണ് കർണാടക ആർടിസി അനുവദിച്ചത്. കൂടാതെ ആലപ്പുഴയിലേക്ക് എസി മൾട്ടി ആക്സിൽ സർവീസിലേക്കുള്ള ബുക്കിംഗ് ഇന്ന് തുടങ്ങും
Read Moreക്രിസ്മസ് പുതുവത്സര ആഘോഷം: സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി; ബുക്കിങ് വിശദാംശങ്ങൾ അറിയാം
ബെംഗളൂരു: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബെംഗളൂരു-ചെന്നൈ ക്രിസ്മസ് പുതുവത്സര പ്രത്യേക സർവീസുമായി കെഎസ്ആർടിസി. ക്രിസ്മസ് പുതുവത്സര അവധികളോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് വേണ്ടി ഡിസംബർ 20 മുതൽ ജനുവരി 03 വരെ അധിക സർവീസുകൾ ക്രമീകരിച്ചതായി കെഎസ്‌ആർടിസി. നിലവിൽ ഓടുന്ന സർവീസുകൾക്ക് പുറമെയാണ് അധിക സർവീസ് ക്രമീകരിച്ചിട്ടുള്ളത്. www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റും ente ksrtc neo oprs എന്ന മൊബൈൽ ആപ്പുലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ സജ്ജീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.…
Read Moreശബരിമല സീസൺ: ഹുബ്ബള്ളിയിൽ നിന്നും സ്പെഷ്യൽ ട്രെയിൻ; റിസർവേഷൻ ആരംഭിച്ചു
ബെംഗളുരു: ശബരിമല തീർത്ഥാടകർക്കായി ഹുബ്ബള്ളിയിൽ നിന്നും ബെംഗളുരു വഴി കോട്ടയത്തേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഡിസംബർ 2 മുതൽ ജനുവരി 20 വരെ ശനിയാഴ്ചകളിലും ഡിസംബർ 5 മുതൽ ജനുവരി 16 വരെ ചൊവ്വാഴ്ചകളിലും ഹുബ്ബള്ളിയിൽ നിന്നും ട്രെയിൻ പുറപ്പെടും. ഡിസംബർ 3 മുതൽ ജനുവരി 21 വരെ ഞായറാഴ്ചകളിലും 6 മുതൽ 17 വരെ ചൊവ്വാഴ്ചകളിലും കോട്ടയത്ത് നിന്നും തിരിച്ച് സർവീസ് ഉണ്ട്. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.
Read Moreനഗരത്തിൽ നിന്നും ശബരിമലയിലേക്ക് സർവീസിനൊരുങ്ങി കർണാടക ആർടിസി
ബെംഗളൂരു: നഗരത്തിൽ നിന്ന് ശബരിമലയിലേക്ക് കർണാടക ആർ.ടി.സിയുടെ സർവിസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നു മുതൽ ദിവസവും ഈ സർവിസുണ്ടാകും. ബെംഗളൂരുവിൽ നിന്ന് പമ്പയിലെ നിലക്കൽ വരെയും തിരിച്ചുമാണ് വോൾവോ ബസ് സർവിസ് നടത്തുക. ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് ഉച്ചയ്ക്ക് 1.50 ന് പുറപ്പെടുന്ന ബസ് നിലക്കലിൽ നിന്ന് രാവിലെ 6.45-ന് എത്തും. തിരിച്ച് നിലക്കലിൽ നിന്ന് ആറിന് പുറപ്പെടുന്ന ബസ് ബെംഗളൂരുവിൽ രാവിലെ 10ന് എത്തിച്ചേരും.
Read Moreദീപാവലി തിരക്ക് ; രണ്ട് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ
ചെന്നൈ: ദീപാവലി തിരക്ക് പരിഗണിച്ച് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് സതേൺ റെയിൽവെ. ട്രെയിൻ നമ്പർ 06062 നാഗർകോവിൽ -മംഗലാപുരം ഫെസ്റ്റിവൽ സ്പെഷ്യൽ നവംബർ 11, 18, 25 തീയതികളിൽ സർവീസ് നടത്തും. 2.45 ന് നാഗർകോവിലിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 5. 15 ന് മംഗളൂരുവിൽ എത്തും. ട്രെയിൻ നമ്പർ 06063 മംഗലാപുരം – താമ്പരം ഫെസ്റ്റിവൽ സ്പെഷ്യൽ , നവംബർ 12, 19, 26 തീയതികളിൽ സർവീസ് നടത്തും. രാവിലെ 10 മണിക്ക് മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന…
Read Moreദീപാവലി അവധി: ചെന്നൈ-ബെംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകം
ബെംഗളൂരു: ദീപാവലി അവധിക്ക് ഓടുന്ന ചെന്നൈ-ബെംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകം റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിക്കും. എറണാകുളത്തേക്കും തിരിച്ചുമായി രണ്ടു സർവീസുകളായിരിക്കും ഉണ്ടാവുക. സമയക്രമം സംബന്ധിച്ച വിശദാംശങ്ങൾ ആയിട്ടില്ല. ദീപാവലിക്ക് നാട്ടിലെത്താൻ ഏറ്റവും തിരക്ക് 10-നാണ്. 12-ന് മടക്കയാത്രയ്ക്കും തിരക്കാണ്. 10-ന് ബെംഗളൂരുവിൽനിന്നുള്ള ഹംസഫർ എക്സ്പ്രസിൽ സ്ലീപ്പറിൽ വെയ്റ്റിങ് ലിസ്റ്റ് 298 ആയി. തേർഡ് എ.സി.യിൽ അത് 523 എത്തി. കൊച്ചുവേളി എക്സ്പ്രസിൽ സ്ലീപ്പറിലും ചെയർ കാറിലും ബുക്കിങ് നിർത്തി. തേഡ് എ.സി.യിൽ 161, സെക്കൻഡ് എ.സി.യിൽ 88 എന്നിങ്ങനെയാണ് വെയ്‌റ്റിങ് ലിസ്റ്റ്.…
Read Moreപൂജ അവധി; ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ
ചെന്നൈ : പൂജാവധിയോടനുബന്ധിച്ചുള്ള തിരക്ക് കുറയ്ക്കാൻ ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക് ഒരു പ്രത്യേക തീവണ്ടികൂടി അനുവദിക്കുമെന്ന് ദക്ഷിണ മെട്രോ അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന പ്രത്യേക സർവീസിന് പുറമേയാണിത്. കോച്ചുകൾ ലഭ്യമായാൽ സർവീസ് ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. മംഗളൂരു ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും പൂജയ്ക്ക് വന്തിരക്കാണ് അനുഭവപ്പെടുന്നത്. ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന തീവണ്ടികൾ നാമമാത്രമാണ്. മംഗളൂരുവിലേക്ക് ചെന്നൈ-മംഗളൂരു മെയിൽ, ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് എന്നിങ്ങനെ തീവണ്ടികളെയാണ് യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത്. ഈ തീവണ്ടികൾ 16…
Read Moreപൂജ അവധി; കേരളത്തിലേക്ക് 14 സ്പെഷ്യൽ സർവീസുകളുമായി കേരള ആർടിസി
ബെംഗളുരു: പൂജ അവധിയോടാനുബന്ധിച്ച് കേരള ആർടിസി കൂടുതൽ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 17 മുതൽ 31 വരെ നാട്ടിലേക്കും തിരിച്ചും 14 സ്പെഷ്യൽ സർവീസുകൾ ആണ് നടത്തുക. കോഴിക്കോട് -4, എറണാകുളം -4, കണ്ണൂർ -2, മലപ്പുറം-1, തൃശൂർ -2, കോട്ടയം – 1, തിരുവനന്തപുരം -1 എന്നിങ്ങനെയാണ് അധിക സർവീസ് നടത്തുക. സ്പെഷ്യൽ ബസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
Read More