യശ്വന്ത്പുര സ്റ്റേഷൻ ലോക നിലവാരത്തിലേക്ക്‌

ബംഗളൂരു: യശ്വന്ത്പുര റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ആകുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. 377 കോടി രൂപ നിക്ഷേപം നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ സന്ദർശിച്ച മന്ത്രി ദക്ഷിണ പശ്ചിമ ഡിവിഷനൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മെട്രോ, റോഡ്, റെയിൽ സംവിധാനങ്ങൾ ഒന്നിക്കുന്ന മോഡൽ ഗതാഗത ഹബ്ബാണ്. ഭാവിയിലെ വികസനം കൂടി ലക്ഷ്യമിട്ടാണ് സ്റ്റേഷനുകൾ നിർമ്മിക്കുന്നത്. കുട്ടികളുടെ കളി സ്ഥലം, റൂഫ് ടോപ്പ് റെസ്റ്റോറന്റ്, തദ്ദേശീയ സ്കൂളുകളുടെ സ്റ്റാളുകൾ എന്നിവ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

നവംബർ 13 ന് പത്ത് റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്ന് ലഷ്ക്കർ ഭീഷണി

ദില്ലി: ഉത്തരേന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾക്ക് ലഷ്ക്കർ ഭീഷണി. ഹരിയാന, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ പത്തു റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്നാണ് ലഷ്കർ ഭീഷണിയുള്ളത്. ഈ സംസ്ഥാനങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ നവംബർ 13 ന് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ലഷ്ക്കർ കമാൻഡർ കരീം അൻസാരിയുടേതാണ് ഭീഷണിക്കത്ത്. പത്തു റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്തും, നവംബർ 15 ന് ഹരിയാന ജഗദാരി വൈദ്യുതി നിലയവും തകർക്കുമെന്നും ഭീഷണിയുണ്ട്. കശ്മീരിലെ ഭീകരരെ വധിച്ചതിന് പ്രതികാരമെന്നും കത്തിൽ പറയുന്നു. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ വർധിപ്പിച്ചെന്ന്…

Read More

നവംബർ 13 ന് പത്ത് റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്ന് ലഷ്ക്കർ ഭീഷണി

ഡൽഹി: ഉത്തരേന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾക്ക് ലഷ്കർ ഭീഷണി. ഹരിയാന, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ 10 സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്നാണ് ലഷ്കർ ഭീഷണി. ഈ സംസ്ഥാനങ്ങളിലെ സ്റ്റേഷനുകളിൽ നവംബർ 13 സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ലഷ്‌ക്കർ കമാൻഡർ കരീം അൻസാരിയുടേതാണ് ഭീഷണിക്കത്ത്. പത്തു സ്റ്റേഷനുകളിൽ സ്ഫോടനം നടത്തും, നവംബർ 15 ന് ഹരിയാന ജഗദാരി വൈദ്യുതി നിലയവും തകർക്കുമെന്നും ഭീഷണിയുണ്ട്. കശ്മീരിലെ ഭീകരരെ വധിച്ചതിന് പ്രതികാരമെന്നും കത്തിൽ പറയുന്നു. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ വർധിപ്പിച്ചതായി പോലീസ് അറിയിച്ചു.

Read More