നഗരത്തിലെ ബന്ദിൽ നാശമുണ്ടായവർക്ക് പരാതിപ്പെടാമെന്ന് പോലീസ്

ബംഗളൂരു: പ്രൈവറ്റ് ട്രാൻസ്പോർട്ട് ഫെഡറേഷൻ തിങ്കളാഴ്ച ബംഗളൂരു നഗരത്തിൽ നടത്തിയ വാഹന ബന്ദിനിടെ അക്രമത്തിനിരയാവുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തവർ അടുത്തുള്ള സ്റ്റേഷനിൽ പരാതി നൽകണമെന്ന് ബംഗളൂരു പോലീസ് അറിയിച്ചു. തിങ്കളാഴ്ച പകൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ നഗരത്തിൽ വിവിധയിടങ്ങളിൽ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓട്ടോക്കു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ എസ്.ജെ പാർക്കിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ചിക്കജാലയിൽ കാറിനു നേരെ കല്ലെറിഞ്ഞ കേസിൽ വിജയ് കുമാർ എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. താൻ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ കാറിനുനേരെ മുട്ടയെറിയാൻ സുഹൃത്തുക്കളെ പ്രേരിപ്പിച്ച…

Read More

ശക്തി പദ്ധതിക്കെതിരെ ഇന്ന് നഗരത്തിൽ വാഹന ബന്ദ് 

ബെംഗളുരു: ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിച്ച് സ്വകാര്യ ട്രാൻസ്‌പോർട് യൂണിയനുകൾ ഇന്ന് നഗരത്തിൽ സംഘടിപ്പിക്കുന്ന ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കും. 32 യൂണിയനുകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്‌പോർട് അസോസിയേഷൻ ആണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. ഇന്ന് അർധരാത്രി വരെയാണ് ബന്ദ്. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി ഉൾപ്പെടെ 7-10 ലക്ഷം വാഹനങ്ങൾ ഇന്ന് നിരത്തിൽ നിന്നും വിട്ട് നിൽക്കും. പകരം സംവിധാനമായി ബിഎംടിസി 500 അധിക ബസ് സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. സ്കൂൾ ബസുകളും…

Read More