ന്യൂഡൽഹി : സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. ലോകേഷ് കനകരാജിൻറെ പുതിയ ചിത്രമായ ലിയോയിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അതുണ്ടായില്ലെന്നായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസംഗത്തിൽ മൻസൂർ അലിഖാന്റെ പരാമർശം. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ സെറ്റിൽ തൃഷയെ ഒന്ന് കാണാൻ പോലുമായില്ലെന്നും മൻസൂർ പറഞ്ഞിരുന്നു. പരാമർശത്തിന് പിന്നാലെ മൻസൂർ അലി ഖാനെതിരെ രൂക്ഷ വിമർശനവുമായി നടി തൃഷ. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നും…
Read MoreTag: THRISHA
നടി തൃഷ വിവാഹിതയാകുന്നു; വരൻ മലയാളി നിർമ്മാതാവ്
ചെന്നൈ: തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍ വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്നുള്ള പ്രമുഖ സിനിമാനിര്‍മാതാവാണ് വരനെന്നാണ് സൂചന. നടിയോ നടിയുമായ ബന്ധപ്പെട്ട വൃത്തങ്ങളോ ഇതിനോട് പ്രതികരിച്ചിട്ടില്ല. തൃഷയുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും വരനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. താൻ സന്തോഷവതിയായ അവിവാഹിതയാണെന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തൃഷ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഉദ്ദേശിച്ച സമയത്ത് അത് സംഭവിക്കുമെന്നും തിരക്കില്ലെന്നും നടി പറഞ്ഞിരുന്നു. ഉത്തരവാദിത്തത്തിന്‍റെ പേരിൽ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും അങ്ങനെയാണെങ്കില്‍ പിന്നീട് വിവാഹമോചനം നേടുമെന്നും തൃഷ വ്യക്തമാക്കിയിരുന്നു. 2015 ല്‍…
Read More