ഗോപി സുന്ദറിനൊപ്പമുള്ള പുതിയ സുന്ദരിയ്ക്ക് പിന്നാലെ ഗോസിപ്പ് ലോകം ; ഗോപിയുടെ മറുപടി കാത്ത് ആരാധകർ

എന്നും സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന താരമാണ് ഗോപി സുന്ദർ. അദ്ദേഹത്തിന്റെ മികവാർന്ന ഗാന സൃഷ്ടിയെക്കാളും ഒരുപക്ഷെ കൂടുതൽ ആളുകളും ചർച്ച ചെയ്തിട്ടുണ്ടാവുക അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചാകും. ആദ്യ വിവാഹവും, പിന്നാലെ നടന്ന ലിവിങ് ടുഗദറും, അമൃതയുമായുള്ള ജീവിതവും എല്ലാം ചർച്ചയായിരുന്നു. ഇപ്പോഴിതാ പുത്തൻ വിഷയമാണ് ഗോപിയെ സംബന്ധിച്ചുള്ള സംസാരം. അഭയ ഹിരണ്മയിയുമായുള്ള ജീവിതം അവസാനിപ്പിച്ച ശേഷമാണ് ഗോപി സുന്ദർ അമൃതയുമായി പുതിയ ജീവിത യാത്ര തുടങ്ങിയത്. എന്നാൽ ഇവർ തമ്മിൽ പിരിഞ്ഞു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ചിലർ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു. വാർത്തകൾ…

Read More

ഓണത്തിന് നാട്ടിലെത്താൻ 65 സ്പെഷ്യൽ സർവീസുകളുമായി കർണാടക.ആർ.ടി.സി !

ബെംഗളൂരു: സ്വകാര്യ ബസുകളുടെ വൻ ടിക്കറ്റ് നിരക്കിൽ നിന്ന് മോചനം, റെയിൽവേയുടെ അവഗണയിൽ നിന്ന് ആശ്വാസം, ഓണത്തിന് നാട്ടിലെത്താൻ 65 സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർ ടി സി തയ്യാറായിക്കഴിഞ്ഞു. ദക്ഷിണ കേരളത്തിലേക്കും മലബാറിലേക്കും സർവീസുകൾ ഉണ്ട്. സ്പെഷ്യൽ സർവീസുകൾ തുടങ്ങുന്നത് ആഗസ്റ്റ് 23 മുതൽ ആണെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യാൻ സാധ്യതയുള്ള 25 വെള്ളിയാഴ്ച മാത്രം 35 ൽ അധികം സർവീസുകൾ ഉണ്ട്. https://www.ksrtc.in ലൂടെ ഓൺലൈൻ ആയി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. റൂട്ടും സമയവും കൂടുതൽ വിവരങ്ങളും താഴെ.

Read More

ഓണത്തിന് നാട്ടിലെത്താൻ 65 സ്പെഷ്യൽ സർവീസുകളുമായി കർണാടക.ആർ.ടി.സി !

ബെംഗളൂരു: സ്വകാര്യ ബസുകളുടെ കഴുത്തറപ്പർ ടിക്കറ്റ് നിരക്കിൽ നിന്ന് മോചനം, റെയിൽവേയുടെ അവഗണയിൽ നിന്ന് ആശ്വാസം, ഓണത്തിന് നാട്ടിലെത്താൻ 49 സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർ ടി സി തയ്യാറായിക്കഴിഞ്ഞു. ദക്ഷിണ കേരളത്തിലേക്കും മലബാറിലേക്കും സർവീസുകൾ ഉണ്ട്. സ്പെഷ്യൽ സർവീസുകൾ തുടങ്ങുന്നത് ആഗസ്റ്റ് 23 മുതൽ ആണെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യാൻ സാധ്യതയുള്ള 25 വെള്ളിയാഴ്ച മാത്രം 30 ൽ അധികം സർവീസുകൾ ഉണ്ട്. റൂട്ടും സമയവും താഴെ കൊടുത്തിരിക്കുന്നു. https://www.ksrtc.in ലൂടെ ഓൺലൈൻ ആയി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Read More

അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ മോഷണത്തിനിറങ്ങിയ മകൻ അറസ്റ്റിൽ 

ബെംഗളൂരു : അമ്മയുടെ കാൻസർ ചികിത്സക്ക് പണം കണ്ടെത്താൻ മോഷണത്തിനിറങ്ങിയ മകൻ അറസ്റ്റിൽ. കനറാ ബാങ്കിന്റെ എടിഎം കുത്തി തുറക്കാനുള്ള ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പോലീസ് പിടികൂടിയത്. അമ്മയുടെ കാൻസർ ചികിൽസയ്ക്കായി പണം ഇല്ലാത്തതിനാലാണ് എ.ടി.എം കുത്തിത്തുറന്നതെന്നും അറസ്റ്റിൽ പശ്ചാത്താപമില്ലെന്നും പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞു. ശുഭം എന്ന യുവാവാണ്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ എ.ടി.എം തകർത്തത്. തുടർന്ന് ബെംഗളൂരുവിലെ കാനറ ബാങ്കിന്റെ കൺട്രോൾ റൂം കാൺപൂർ പോലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ നവാബ്ഗഞ്ച് പോലീസ് സ്ഥലത്തെത്തി സുഭമിനെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം…

Read More

മലിനജലം കുടിച്ച് 13 പേർ ആശുപത്രിയിൽ

ബെംഗളൂരു : ചിത്രദുർഗ ജില്ലയിലെ കവടിഗരെഹട്ടി ആശ്രയ ലേഔട്ടിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് 13 പേർ ചികിത്സയിൽ. വെള്ളിയാഴ്ച വൈകിട്ടാണ് പൊതുപൈപ്പുകളിൽനിന്ന് കുടിവെള്ളം ശേഖരിച്ച 13 പേർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരുടേയും നിലഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. പൊട്ടിയ പൈപ്പുകൾക്കുള്ളിലൂടെ മലിനജലം കുടിവെള്ളത്തിൽ കലർന്നെന്നാണ് പ്രാഥമിക നിഗമനം. വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ബെംഗളൂരുവിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഗ്രാമത്തിലേക്ക് ടാങ്കറിൽ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കി. ജില്ലാ ആരോഗ്യ ഓഫീസർ ഡോ. ആർ. രംഗനാഥിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രത്യേക…

Read More

ചന്ദ്രയാന്‍ 3 ല്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ 3 ല്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ് ലാന്‍ഡിംഗ് ലക്ഷ്യമിടുന്ന ചന്ദ്രോപരിതലത്തിലത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ഈ മാസം 23 നാണ് സോഫ്റ്റ് ലാന്‍ഡിംഗ് ലക്ഷ്യമിടുന്നത്. വിവിധ ത്രസ്റ്റര്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച് പതിയെ താഴുന്ന ലാന്‍ഡര്‍ ഏകദേശം 100 മീറ്റര്‍ ഉയരത്തിലെത്തിയ ശേഷം ചന്ദ്രോപരിതലം സ്‌കാന്‍ ചെയ്ത് തടസ്സങ്ങള്‍ വിലയിരുത്തും. കഴിഞ്ഞ ദൗത്യത്തില്‍ ഇല്ലാതിരുന്ന ലേസര്‍ ഡോപ്ലര്‍ വെലോസിറ്റി മീറ്റര്‍, വേഗം കൃത്യമായി നിര്‍ണയിക്കും, തുടര്‍ന്നാണു സോഫ്റ്റ് ലാന്‍ഡിങ്. ശേഷം ലാന്‍ഡറിന്റെ വാതില്‍ തുറന്ന് റാംപിലൂടെ…

Read More

ഹാസൻ ജില്ലാ ജയിലിൽ പൊലീസ് റെയ്ഡ്; മിന്നൽ പരിശോധനയിൽ ഫോണുകൾ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു

ബെംഗളൂരു: ഹാസനിലെ ജില്ലാ ജയിലിൽ നടത്തിയ റെയ്ഡിൽ 18 മൊബൈൽ ഫോണുകളും 20 ഗ്രാം കഞ്ചാവും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. ഹാസൻ അഡീഷണൽ എസ്പി കെ എസ് തമ്മയ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച രാത്രിയാണ് ജില്ലാ ജയിലിൽ റെയിഡ് നടത്തിയത്. 60 ഓളം പോലീസുകാർ റെയ്ഡിൽ പങ്കെടുത്തതായി ഹാസൻ എസ്പി ഹരിറാം ശങ്കർ ശനിയാഴ്ച മാധ്യമങ്ങളെ അറിയിച്ചു. 11 കീപാഡ് ഫോണുകൾ, ഏഴ് സ്മാർട്ട് ഫോണുകൾ, 20 ഗ്രാം കഞ്ചാവ്, സിഗരറ്റ് പാക്കറ്റുകൾ എന്നിവ തടവുകാരിൽ നിന്ന് പിടിച്ചെടുത്തു. വസ്തുക്കളും പിടികൂടിയതിന് പിന്നാലെ…

Read More

ഡിആർഡിഒ പൈലറ്റില്ല വിമാനം കാർഷിക വയലിൽ തകർന്ന് വീണു

ബെംഗളൂരു: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ആളില്ലാവിമാനം (യുഎവി) ഞായറാഴ്ച രാവിലെ കർണാടകയിലെ ചിത്രദുർഗയിലെ ഒരു ഗ്രാമത്തിന് സമീപമുള്ള കാർഷിക വയലിൽ തകർന്നുവീണു. ഡി.ആർ.ഡി.ഒ.യുടെ ‘തപസ് 07 എ-14’ എന്ന വിമാനം പരീക്ഷണ പറക്കലിനിടെയാണ് തകർന്നത്. വിമാനം തകർന്നപ്പോഴുണ്ടായ വൻ ശബ്ദം നാട്ടുകാരെ പരിഭ്രാന്തരാക്കി. സാങ്കേതികത്തകരാറിനെത്തുടർന്നാണ് അപകടം. വിമാനത്തിലെ ഉപകരണങ്ങൾ വീഴ്ചയിൽ ചിന്നിച്ചിതറി. ചല്ലക്കെരെ എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (എ.ടി.ആർ.) ഞായറാഴ്ച രാവിലെ പരീക്ഷണപ്പറക്കൽ നടത്തുകയായിരുന്നു വിമാനം. അപകടത്തെക്കുറിച്ച് ഡിആർഡിഒ പ്രതിരോധ മന്ത്രാലയത്തെ അറിയിക്കുകയാണെന്നും അപകടത്തിന് പിന്നിലെ പ്രത്യേക കാരണങ്ങളെക്കുറിച്ച് അന്വേഷണം…

Read More

ഡിആർഡിഒ പൈലറ്റില്ല വിമാനം കാർഷിക വയലിൽ തകർന്ന് വീണു

ബെംഗളൂരു: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ആളില്ലാവിമാനം (യുഎവി) ഞായറാഴ്ച രാവിലെ കർണാടകയിലെ ചിത്രദുർഗയിലെ ഒരു ഗ്രാമത്തിന് സമീപമുള്ള കാർഷിക വയലിൽ തകർന്നുവീണു. ഡി.ആർ.ഡി.ഒ.യുടെ ‘തപസ് 07 എ-14’ എന്ന വിമാനം പരീക്ഷണ പറക്കലിനിടെയാണ് തകർന്നത്. വിമാനം തകർന്നപ്പോഴുണ്ടായ വൻ ശബ്ദം നാട്ടുകാരെ പരിഭ്രാന്തരാക്കി. സാങ്കേതികത്തകരാറിനെത്തുടർന്നാണ് അപകടം. വിമാനത്തിലെ ഉപകരണങ്ങൾ വീഴ്ചയിൽ ചിന്നിച്ചിതറി. ചല്ലക്കെരെ എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (എ.ടി.ആർ.) ഞായറാഴ്ച രാവിലെ പരീക്ഷണപ്പറക്കൽ നടത്തുകയായിരുന്നു വിമാനം. അപകടത്തെക്കുറിച്ച് ഡിആർഡിഒ പ്രതിരോധ മന്ത്രാലയത്തെ അറിയിക്കുകയാണെന്നും അപകടത്തിന് പിന്നിലെ പ്രത്യേക കാരണങ്ങളെക്കുറിച്ച് അന്വേഷണം…

Read More