മഹാരാഷ്ട്ര: ആടിനെയും പ്രാവിനെയും മോഷ്ടിച്ചെന്നാരോപിച്ച് നാല് ദളിത് കുട്ടികളെ മരത്തിൽ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു. അഹമ്മദ്‌നഗർ ജില്ലയിലെ ശ്രീരാംപൂരിൽ ദളിത്ത് വിഭാഗത്തിൽ പെട്ട പേരെയാണ് മർദിച്ചത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്. ശ്രീരാംപൂർ തഹസിലിലെ ഹരേഗാവിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ 6 പേർ പിടിയിലായിട്ടുണ്ട്
സംഭവത്തിൽ അന്വേഷണം വേണമെന്ന് വഞ്ചിത് ബഹുജൻ അഘാഡി പ്രസിഡന്റ് പ്രകാശ് അംബേദ്കർ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെയും ആഭ്യന്തര വകുപ്പ് വഹിക്കുന്ന ഡെപ്യൂട്ടി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും പോസ്റ്റിൽ അംബേദ്കർ ടാഗ് ചെയ്തു.
അഹമ്മദ്‌നഗർ സ്വദേശിയായ സംസ്ഥാന റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീൽ ആശുപത്രിയിലെത്തി കുട്ടികളുമായും അവരുടെ മാതാപിതാക്കളുമായും നേരിൽ കണ്ട് സംസാരിച്ചു. അന്വേഷണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജാതി വിവേചനം, തരംതാഴ്ത്തൽ, അധിക്ഷേപം, അപമാനം, അക്രമം, ക്രൂരത എന്നിവ പുതിയതോ സർക്കാരിന്റെ നിസ്സംഗതയോ അല്ല. മറിച്ച് ഈ നിസ്സംഗതയെ വെല്ലുവിളിക്കുകയും മാറ്റുകയും ചെയ്യുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇത്തരം പ്രവൃത്തികൾ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ടെന്ന് തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. മഹാരാഷ്ട്ര, ജാതി വിവേചനത്തിനും എസ്‌സി, എസ്‌ടികൾക്കെതിരായ കുറ്റകൃത്യങ്ങളിലെ ശിക്ഷകളുടെ അഭാവത്തിനും പിന്നിലെ പ്രശ്‌നകരമായ മാനസികാവസ്ഥ തുറന്നുകാട്ടുന്നതായും അംബേദ്കർ പറഞ്ഞു,